Book Name in English : Hridayathile Aadivasi
ലോകത്തെമ്പാടുമുള്ള ആദിവാസിവർഗ്ഗങ്ങൾ പതുക്കെപ്പതുക്കെ നശിപ്പിക്കപ്പെട്ടുവരികയാണ്. പല വർഗ്ഗങ്ങളും ഭൂമിയിൽനിന്നു പൂർണ്ണമായും തിരോഭവിച്ചുകഴിഞ്ഞു. അല്ലാത്തവർ അവസാനനാളുകളെണ്ണിക്കഴിയുന്നു. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്കയിലും ആസ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ആദിവാസിക്ക് എവിടെയും രക്ഷയില്ല.
രോഗവും ദാരിദ്ര്യവും അജ്ഞതയും കൂട്ടായുള്ള ആദിവാസിയെ നെഞ്ചോടു ചേർത്തുപിടിച്ച് എല്ലാ എതിർപ്പുകളെയും ധീരമായി നേരിട്ട് മുന്നോട്ടുപോയിട്ടുള്ള മഹാനാണ് കെ. പാനൂർ. അദ്ദേഹത്തിന്റെ സ്നേഹം ഒരിക്കലും അധരസേവനത്തിൽ ഒതുങ്ങിനിന്നിട്ടില്ല. ഇതിൻ്റെ ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ എത്രയോ ഉണ്ട്.’
ടി. പത്മനാഭൻWrite a review on this book!. Write Your Review about ഹൃദയത്തിലെ ആദിവാസി Other InformationThis book has been viewed by users 67 times