Book Name in English : Ormathettupole
1980 ന്ന് തൊട്ടുമുമ്പാണ് ഈ കഥ എന്റെയുള്ളില്‍ കടന്നുവന്നത്. പിന്നെ അത് മനസ്സില്‍ കിടന്നുവികസിച്ചു.1987 ലാണ് ഈ നോവല്‍ എഴുതാന്‍ തുടങ്ങിയത്. പല പ്രാരബ്ധങ്ങള്‍ കാരണം അധികം വൈകാതെ എഴുത്ത് ഉപേക്ഷിക്കേണ്ടിവന്നു.2008 ല്‍ ഞാന്‍ ബ്ലോഗെഴുത്ത് ആരംഭിച്ചു. ഏറെ വൈകാതെ ഈ നോവല്‍ ബ്ലോഗില്‍ ഇടംപിടിച്ചു. മലയാളം ബ്ലോഗില്‍ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ട നോവലാണ് ഇതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ല.എന്റെ അടുത്തസുഹൃത്തും ബന്ധുവും നല്ലൊരുവായനക്കാരനുമായ ശ്രി. പി. രാജഗോപാലാണ് ഇതെഴുതാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് എന്ന് ഈ അവസരത്തില്‍ കൃതജ്ഞതാപൂര്‍വ്വം ഞാന്‍ സ്മരിക്കുന്നു.പാലക്കാടന്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ പലതും ഞാന്‍ നേരിട്ടു കണ്ടതാണ്. വായനക്കാരുടെ മുമ്പില്‍ അത് അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിന്ന് പാകത്തില്‍ ഒരു കഥ കോര്‍ത്തിണക്കി എന്നുമാത്രം.തുടക്കം മുതല്‍ ഈ നോവല്‍ വായിക്കുകയും അഭിപ്രായങ്ങളെഴുതി പ്രോത്സാഹനം നല്‍കുകയും ചെയ്ത കുറെപേരുണ്ട്. പാതിവഴിക്ക് ചിലര്‍ അവസാനിപ്പിച്ച് പിന്മാറി. ചിലര്‍ ആ സമയത്താണ് വായന തുടങ്ങിയത്. കഥയുടെ വിവിധഘട്ടത്തില്‍ പലവിധ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഥ മെല്ലെ ഇഴഞ്ഞുനീങ്ങുകയാണ് എന്ന അഭിപ്രായം ഉണ്ടായപ്പോള്‍ സാവകാശം വിസ്തരിച്ച് എഴുതാന്‍ വേറെ ചിലര്‍ ആവശ്യപ്പെടുകയുണ്ടായി. ചാമി എന്ന കഥാപാത്രത്തിന്റെ ആദ്യകാല ചെയ്തികള്‍ വായിച്ച് വിമര്‍ശിച്ചവര്‍ പിന്നെ അവന്റെ ആരാധകരായി മാറി. സരോജിനിയും വേണുവും തമ്മിലുള്ള വിവാഹം നടക്കാഞ്ഞതില്‍ കുറെപേര് നിരാശ പ്രകടിപ്പിച്ചു. ഒരു എഴുത്തുകാരന് എന്ന നിലയില്‍ അതെല്ലാം എന്നെ സന്തോഷിപ്പിച്ചിരുന്നു.
സസ്നേഹം,
കേരളദാസനുണ്ണിWrite a review on this book!. Write Your Review about ഓര്‍മ്മത്തെറ്റുപോലെ Other InformationThis book has been viewed by users 1078 times
This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

