Book Name in English : Thirichuvaravu
വൈകാരികത സാഹിത്യത്തിന്റെ ലാവണ്യഘടകമാണ്. എന്നാൽ കേവല വൈകാരികത സാഹിത്യത്തിന്റെ നിശ്ചലതയാണ്. മുനവ്വറിന്റെ
കഥകളിൽ ഏതു നിമിഷവും ജനപ്രിയസാഹിത്യത്തിലേക്ക്വീണുപോകാവുന്ന ഘടകമുണ്ട്. പക്ഷേ ഉയർന്ന ജീവിതാവബോധം
കഥകളെ രക്ഷിച്ചെടുക്കുന്നു. ദുരിതങ്ങളാണ് മുനവ്വറിന്റെ കഥകളുടെകേന്ദ്രസാതസ്സ്. സ്നേഹമാണ് അതിന്റെ മാർഗ്ഗരേഖ. എല്ലാകഥാപാത്രങ്ങളും സ്നേഹത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.സ്നേഹിക്കുന്നവരുടെ നഷ്ടം ഒട്ടുമിക്ക കഥകളുടെയുംഇതിവൃത്തമാവുന്നതും അതുകൊണ്ട് തന്നെ. ഒരുപക്ഷേ,പ്രവാസിയായതുകൊണ്ടാവണം ഈ എഴുത്തുകാരൻസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വില കൂടുതൽഅറിയുന്നത്. സ്നേഹത്തിന്റെ കഥാകാരനാണ് ഈ എഴുത്തുകാരൻ.ചിത്രങ്ങൾ : ഹസിബ സുബൈർWrite a review on this book!. Write Your Review about തിരിച്ചുവരവ് Other InformationThis book has been viewed by users 927 times