Book Name in English : Guantanamo
നിരപരാധികള്‍ ഭരണകൂടങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥകളിലെല്ലാം ഗ്വാണ്ടനാമോകള്‍ ആവര്‍ത്തിക്കപ്പെടുന്നു. അത് ലോകത്ത് എവിടെയുമാകാം. ജീവിതം ഇരുണ്ട തടവറയും ഉത്തരമില്ലാത്ത പ്രഹേളികയുമാകുന്ന കാഫ്കയുടെ ദാര്‍ശനികപ്രപഞ്ചം ഗ്വാണ്ടനാമോയില്‍ പ്രതിഫലിക്കുന്നു. നിഷ്കളങ്കരും നിസ്സഹായരും ക്രൂശിക്കപ്പെടുന്ന തടവറകളില്‍ എത്ര റഷീദുമാര്‍! അവര്‍ എണ്ണിത്തീര്‍ക്കുന്ന എത്ര യുഗങ്ങള്‍! ഗ്വാണ്ടനാമോകള്‍ നമുക്കു ചുറ്റും ആര്‍ത്തലച്ചു കരയുന്നു.
ജെയിംസ് ജോയ്സിന്റെ ബോധധാരാ സങ്കേതത്തെ അനുസ്മരിപ്പിക്കുന്ന ഘടന. പത്രപ്രവര്‍ത്തകര്‍, പട്ടാളജീവനക്കാര്, പഴയ തടവുപുള്ളികള്‍ എന്നിവര്‍ നല്കിയ സൂക്ഷ്മവിവരങ്ങളും ഭാവനയും ചേര്‍ത്ത് ഡോറോത്തിയ ഡീക്മാന് ഭീതിദവും വിഭ്രാമകവുമായ ഒരു ലോകം സൃഷ്ടിക്കുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തവും സവി സവിശേഷവുമായ രചന.
വിവ. വി.കെ. ഷറഫുദ്ദീന്Write a review on this book!. Write Your Review about ഗ്വാണ്ടനാമോ Other InformationThis book has been viewed by users 1498 times
This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

