Book Name in English : Pralayavum Kopavum
കേരളത്തിലുണ്ടായ പ്രളയം പ്രകൃതിയുടെ വികൃതിയല്ലെന്നും മറിച്ച് പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക നാശത്തിന്റെ സൂചനയാണെന്നും പ്രവചിച്ച കൃതിയുടെ പരിഭാഷ. വന്‍തോതിലുള്ള ഖനനവും പാറപൊട്ടിക്കലും വനനശീകരണവും; ജലസ്രോതസ്സുകളുടെ ദുര്‍വിനിയോഗം- ഇവയെല്ലാം മൂലം തകര്‍ന്നു തരിശായ പശ്ചിമഘട്ടമേഖലയില്‍ സഞ്ചരിച്ചു പഠിച്ച് പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം.
കാലാവസ്ഥാമാറ്റവും മലനിരകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഈ നാടിനെ ദുരന്തബാധിതമാക്കുമെന്ന് ഈ കൃതി മുന്നറിയിപ്പ്
നല്‍കുന്നു. മനുഷ്യനെ മാത്രം കേന്ദ്രീകരിച്ചു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും അതിലോലമായ പരിസ്ഥിതിക്കുമിടയില്‍പ്പെട്ട് പ്രകൃതിദുരന്തങ്ങള്‍ ആസന്നമാണെന്ന ഭയാനകതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നമ്മുടെ പൈതൃകപ്രകൃതിക്കും ജീവവൈവിദ്ധ്യത്തിനും മനുഷ്യജീവനും സംഭവിക്കുന്ന മഹാനഷ്ടത്തില്‍നിന്നു മുക്തരാവാന്‍ നാം പ്രവര്‍ത്തിച്ചേ മതിയാകൂ. പശ്ചിമഘട്ടത്തിലെ വനങ്ങളും നദികളും നാം ദുരുപയോഗം ചെയ്തതിന്റെ ദുരന്തഫലങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകം. Write a review on this book!. Write Your Review about പ്രളയവും കോപവും Other InformationThis book has been viewed by users 345 times