Image of Book ഖുമറാൻ ചുരുളിലെ നാൽപ്പതാം തിരുവെഴുത്ത്
  • Thumbnail image of Book ഖുമറാൻ ചുരുളിലെ നാൽപ്പതാം തിരുവെഴുത്ത്
  • back image of ഖുമറാൻ ചുരുളിലെ നാൽപ്പതാം തിരുവെഴുത്ത്

ഖുമറാൻ ചുരുളിലെ നാൽപ്പതാം തിരുവെഴുത്ത്

Publisher :Logos Books
ISBN : 9789386744081
Language :Malayalam
Edition : 2017
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 216.00

Book Name in English : Khumaraan Churulile Naalppathaam Thiruvezhuth

ഈ ഗ്രന്ഥം രൂപകാലങ്കാരകൃതിയാണ്. യേശുവിന്റെ ക്രൂശീകരണം മുതൽ പുനരുദ്ധാരണം വരെയുള്ള മൂന്നു ദിവസങ്ങൾക്കുള്ളിൽ കാൽവരിക്കുന്നിലും അനുബന്ധസ്ഥലങ്ങളിലും നടന്നിരിക്കാനിടയുള്ളതെന്ന് ഗ്രന്ഥകാരൻ ഭാവനയിൽ ദർശിച്ച ഒരു ഇതിവൃത്തത്തിന്റെ വിപുലീകരണമാണ് ഈ ഗ്രന്ഥത്തിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. - ജസ്റ്റിസ് കെ റ്റി തോമസ്.ഉദയശങ്കറിന്റെ ഈ പുസ്തകം മലയാളനോവലിനെ സംബന്ധിച്ച് നമുക്കു കരഗതമായിട്ടുള്ള ഒരു ശ്രേഷ്ഠകൃതിയാണെന്ന കാര്യത്തിൽ സംശയത്തിനവകാശമില്ല. ഇത്ര അഗാധമായ മനസ്സോടെ യേശുവിന്റെ പിന്നാലെ പോയവർ നമുക്കിടയിൽ ആരുണ്ട്? അകം നിറഞ്ഞു വഴിയുന്ന ഒരു പ്രാർത്ഥനപോൽ ഒരാൾക്ക് ഈ നോവൽ അനുഭവിക്കാം. ഒരു പ്രാർത്ഥനയുടെ ധ്യാനനിറവിലായിരിക്കണം ഉദയശങ്കർ ഈ നോവൽ സാക്ഷാത്കരിച്ചത്. പ്രതിഭയുടെ വന്യവും ഭ്രാന്തവുമായ സിംഫണികൾ തെഴുക്കുന്ന കഫർന്നഹ്യൂമിലേയ്ക്കും ജെറീക്കോ മലമുടിയിലേയ്ക്കും ആത്മാക്കളുടെ ചാവുലേഖങ്ങളിലേയ്ക്കും ഉദയശങ്കർ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. - ബെന്നി ഡൊമിനിക്ക്കൊലചെയ്യപ്പെട്ടവന്റെ പുരാവൃത്തം മാത്രമല്ല ഈ നോവൽ. വർത്തമാനകാലത്തും സത്യാന്വേഷികൾ ഈ വിധം അന്യാധീനപ്പെട്ട് പോകുന്നുണ്ട്. അപരൻ അന്യനല്ല ഞാൻ തന്നെയോയെന്നും നോവൽ അപായപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സങ്കീർണ്ണവും പേടിപ്പെടുത്തുന്നതുമായ മനസികാവസ്ഥകളിലൂടെയാണ് കഥാപാത്രങ്ങളുടെ സ്വപ്നാത്മകത. ബലി കൊടുത്തവന്റെ ചോരയുടെ സംസാരം. പിതൃക്കളുടെ തേങ്ങലുകളായി വരുന്ന കാറ്റ്. മമ്മിഫിക്കേഷൻ നടത്താനായി ബാത്ത്ടബിൽ കുഴമ്പിൽ മുങ്ങിക്കിടക്കുന്ന യേശു. കണ്ണാടിയിൽ തെളിയുന്ന അരൂപികൾ. ലിംഗം മുറിച്ചുമാറ്റപ്പെട്ട അർദ്ധനാരീശ്വരന്റെ സ്വന്തം ശവസംസ്കാരച്ചടങ്ങിലെ പ്രസംഗം. ഒലിവ്മലയിലെ നിലാവിന്റെ സംഗീതം. കഥാപാത്രങ്ങളുടെ നിദ്രാടനങ്ങൾ. മനസ്സുകൊണ്ട് ആയുധമേന്തിയ കന്യാമറിയത്തിന്റെ ഉയിർപ്പ്. ലൂക്കയുടെ ചിത്രമെഴുത്തുകൾ. ബത്തുലൂച്ചി പരിവ്രാജകനെ വായിച്ച വിധം. മായക്കാഴ്ചകളുടെ ചലച്ചിത്രംപോലെ നോവൽ അനാവരണം ചെയ്യുന്നു. കൊലചെയ്യപ്പെട്ടവന്റെ ശവമടക്കിന് ശേഷം ആ രാത്രിയിൽത്തന്നെ വസൂരിപ്പനി പടരുന്നു. ചോളമണികൾപോലെ കുരിപ്പ് പൊന്തുന്ന മൂന്ന് നാളുകളിലെ വിഭ്രാത്മകമായ ഉറക്കസഞ്ചാരങ്ങളാണ് ഈ നോവലിന്റെ കാതൽ.
Write a review on this book!.
Write Your Review about ഖുമറാൻ ചുരുളിലെ നാൽപ്പതാം തിരുവെഴുത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 184 times