Book Name in English : Matham Samskaram Athmeeyatha
ഈ സമാഹാരത്തിലെ ലേഖകർ കേരളത്തിലെ മത, സാംസ്‌കാരിക, രാഷ്ട്രീയ, കലാ, സാഹിത്യ മേഖലകളിലെ മുൻനിരപ്രവർത്തകരും എഴുത്തുകാരുമാണ്. മതത്തെയും ആത്മീയതയെയും സംബന്ധിച്ച കരുതലും അവയുടെ അപചയത്തിലും പ്രതിസന്ധിയിലും ഉത്കണ്ഠയും ആകുലതയും ഉള്ളവരുമാണ് ഇവരെല്ലാം. സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും ജീവിതത്തിൽ വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നവരുമാണ് ഈ പുസ്തകത്തിലെ എഴുത്തുകാരെങ്കിലും, ഇതിന്റെ കേന്ദ്രപ്രമേയത്തെ സംബന്ധിക്കുന്ന സമീക്ഷയിൽ, അപവാദമെന്യേ, അവർ എത്തിച്ചേരുന്ന സമാനതയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മതവും സംസ്‌കാരവും ആത്മീയതയും ആത്യന്തികമായും മാനവികമാണ്, അപരോന്മുഖമാണ്, പരിസ്ഥിതി - സ്ത്രീ - ട്രാൻസ്ജൻഡർ ബദ്ധമാണ്. അതിനാൽ അധികാരത്തിനും സമ്പത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും ഉപരിയായി മനുഷ്യനാവുകയാണ്, മനുഷ്യത്വമുണ്ടാവുകയാണ് സർവ്വപ്രധാനം എന്ന ആശയമാണ് ലേഖകരെല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്. ഇത് ഈ പുസ്തകത്തിന്റെ സമഗ്രതയുടെയും വിശ്വാസ്യതയുടെയും സാക്ഷ്യമാണ്.Write a review on this book!. Write Your Review about മതം സംസ്കാരം ആത്മീയത Other InformationThis book has been viewed by users 136 times