Book Name in English : 101 Vijayagadhakal
വിജയം കൊയ്ത് കര്ഷകരുടെ അനുഭവകഥകള് .
കാര്ഷികരംഗത്തേക്ക് കടന്നുവരാന് ആഗ്രഹിക്കുന്നവര്ക്കും മുന്നേറാന് ആഗ്രഹിക്കുന്നവര്ക്കും ഒരു കൈപ്പുസ്തകം .
ഭൂമിയുടെ രസതന്ത്രത്തില് കര്ഷകരുടെ പേരുകള് ആരും ഓര്ക്കാറില്ല . ലോക സംസ്കാരങ്ങളില് ഭക്ഷണത്തിന് പ്രാധാന്യമുണ്ടായിരുന്നെങ്കിലും അതിനായി ജീവിതം ഉഴിഞ്ഞുവെച്ചവര് തിരസ്കരിക്കപ്പെട്ടു . സംസ്കാരചിഹ്നങ്ങളായി ഉദ്ഖനനം ചെയ്യപ്പെട്ടുകിട്ടിയ ചില ഏടുകളില് കൃഷിയുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകള് ലഭ്യമായതോടെ അവിടെയും കൃഷിയുണ്ടായിരുന്നുവെന്നു മനസ്സിലായി . ആര് , എങ്ങനെ കൃഷി ചെയ്തുവെന്ന് അതിലൊന്നും കണ്ടുകിട്ടിയില്ല . എങ്കിലും മനുഷ്യപരിഷ്കൃതിയുടെ വളര്ച്ചയ്ക്കനുസരിച്ച് കൃഷിയിലും മാറ്റമുണ്ടായി .
ആ മാറ്റങ്ങള് അടയാളപ്പെടുത്തുകയും ചെയ്തു . അതിന് രേഖകള് ലഭ്യമാണ് . അതില് സംസ്കാരത്തിന്റെയും മാനവികവളര്ച്ചയുടെയും ചരിത്രമുണ്ട് . ആ രേഖപ്പെടുത്തലുകളുടെ സൂക്ഷ്മതലങ്ങള് ജീവിതത്തിനു പുതിയ വ്യാകരണങ്ങളുണ്ടാക്കുമ്പോള് തലമുറകള്ക്ക് അതില്നിന്ന് ഒഴിഞ്ഞുനില്ക്കുവാന് കഴിയില്ല . നമ്മുടേതായ അടയാളപ്പെടുത്തലുകള് അതുകൊണ്ടുതന്നെ വേണ്ടിവരും . ആ നിലയ്ക്കൊരു അന്വേഷണമാണ് നൂറ്റൊന്നു വിജയഗാഥകള് . നൂറ്റൊന്നു കര്ഷകരെ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തില് കോഴിക്കോട് ജില്ലയിലെ വിവിധ കര്ഷകരെയാണ് പരിചയപ്പെടുത്തുന്നത് . ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള്
1)മലബാര് പൈതൃകവും പ്രതാപവും
2)101 വിജയഗാഥകള്Write a review on this book!. Write Your Review about 101 വിജയഗാഥകള്‍ Other InformationThis book has been viewed by users 1380 times