Book Name in English : Aasakal Thamasakal
ആശകൾ തമാശകൾ സാജൻ പള്ളുരുത്തിയുടെ കലാജീവിതത്തിന്റെ ആത്മാവ് തേടുന്ന പുസ്തകമാണ്.
അരങ്ങിലെ പല ചിരികൾക്കും പിന്നിൽ അണിയറയിലെ നൊമ്പരങ്ങൾ ഉണ്ട്. ഏകദേശം മൂന്ന് ദശകങ്ങൾ കൊണ്ട് വേദികളിലും, ഓഡിയോ കാസറ്റുകളായും, ടെലിവിഷൻ ഷോകളിലൂടെയുമെല്ലാം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സാജന്റെ കോമഡിസ്‌കിറ്റുകളിൽ നിന്നും തിരഞ്ഞെടുത്തവ പുസ്തകരൂപത്തിൽ എത്തുന്നു. കാഴ്ചകൾക്കുമപ്പുറം വാക്കുകളായിരുന്നു എന്നും സാജൻ പള്ളുരുത്തിയുടെ ശക്തി. അതുകൊണ്ടുതന്നെ പുസ്തകമാക്കപ്പെടുമ്പോൾ ഹൃദ്യതയും നർമ്മവും ഒട്ടും ചോരുന്നില്ല.
ചിരി ഇഷ്ടപ്പെടുന്നവർക്ക്, ചിരി വന്ന വഴികൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക്, ഇതൊരു മുതൽകൂട്ടായിരിക്കും. നർമ്മത്തിന് വഴിയെ ഇനിയും മുന്നിലേക്ക് പോകുന്നവർക്ക് ഒരു വഴികാട്ടിയും ….
ചിരി എത്ര വലിയ അനുഗ്രഹമാണെന്നു ഈ പുസ്തകത്തിലൂടെ നമ്മൾ തിരിച്ചറിയും.Write a review on this book!. Write Your Review about ആശകൾ തമാശകൾ Other InformationThis book has been viewed by users 604 times