Book Name in English : Aayurvedavum Arogyavum
സാധാരണവായനക്കാര്‍ക്ക് ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും ആരോഗ്യസംരക്ഷണത്തിനുള്ള ജീവിതക്രമങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം.
ആയുര്‍വേദത്തിന്റെ ആരോഗ്യസംബന്ധമായ ആശയങ്ങള്‍ ലളിതമായ ഭാഷയില്‍ വിവരിക്കുന്നു.
രോഗങ്ങളില്ലാതെ ജീവിക്കുന്നതിന് സ്വസ്ഥവൃത്തസംബന്ധിയായ ജീവിതക്രമം വ്യക്തമാക്കുന്നു. നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ദിനചര്യ, ഋതുചര്യ, സദാചാരം, വ്യായാമം, നിദ്ര, ബ്രഹ്മചര്യം എന്നീ ആശയങ്ങള്‍ പരാമര്‍ശിക്കുന്നു.
സമകാലിക അഹാരവിഹാരങ്ങളില്‍ വന്നിട്ടുള്ള വികല്‍പങ്ങളെ (ഫാസ്റ്റ്ഫുഡ്, ജങ്ക്ഫുഡ്, രാസവസ്തുക്കള്‍ അടങ്ങിയ ആഹാരം, മായം)ക്കുറിച്ച് വിശദമാക്കുന്നു. ഇതോടൊപ്പം ആയുര്‍വേദത്തിലെ ഹിതവും മിതവും ആരോഗ്യകരവുമായ ആഹാരരീതികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രകൃതിയും ഔഷധസസ്യങ്ങളും സംരക്ഷിക്കേണ്ട അനിവാര്യതയും ചൂണ്ടിക്കാണിക്കുന്നു. ഔഷധിസൂക്തം, വൃക്ഷായുര്‍വേദം, വനനശീകരണം, ജൈവവൈവിധ്യം, ഔഷധദ്രവ്യങ്ങളുടെ വര്‍ഗീകരണം, പ്രകൃതിമലിനീകരണം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു.
Write a review on this book!. Write Your Review about ആയുര്‍വേദവും ആരോഗ്യവും Other InformationThis book has been viewed by users 2281 times