Book Name in English : Bhoumavilapam
സുദർശൻ കാർത്തികപ്പറമ്പിലിന് വൃത്തശുദ്ധി. താളബോധം, പദവിന്യാസവൈഭവം. ഉക്തിവൈചിത്ര്യചാതുരി എന്നീ അനുഗ്രഹങ്ങൾ വിളിപ്പുറത്തുണ്ട്. ചങ്ങമ്പുഴ, പി. കുഞ്ഞിരാമൻ നായർ മുതലായ പൂർവശൈലിവല്ലഭന്മാരുടെ കാൽനഖേന്ദു മരീചികൾ അവിടവിടെ അദ്ദേഹത്തിനു വഴികാട്ടുന്നത് ഭാവുകദൃഷ്ടികൾക്കു കാണാം. ശക്തിനിപുണതാഭ്യാസസമന്വയത്തിന്റെ ഉറപ്പാർന്ന ഭൂമികയിൽനിന്നേ ലക്ഷണമൊത്ത കാവ്യം പിറക്കൂ. മമ്മടഭട്ടകാരിക ഇന്നും കാലഹരണപ്പെട്ടിട്ടില്ലെന്നു കരുതുന്ന ചുരുക്കം ചില സമകാലിക കവികളിൽ പ്പെടുകയാൽ അഭ്യർഹിതമാണ് കാർത്തികപ്പറമ്പിലിന്റെ സ്ഥാനം.reviewed by Anonymous
Date Added: Tuesday 19 Apr 2016
VERY GOOD BOOK
Rating:
[5 of 5 Stars!]
Write Your Review about ഭൗമവിലാപം Other InformationThis book has been viewed by users 258 times