Book Name in English : Adhunikananthara Vishadayogam
സമകാലസാഹിത്യത്തെ വിലയിരുത്തുക എന്നതാണ് എന്നും സാഹിത്യവിമർശനത്തിന്റെ ധർമ്മം. സമകാലിക മലയാളസാഹിത്യവിമർശനം അതിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു. സിദ്ധാന്തം സിദ്ധാന്തത്തിനുവേണ്ടി എന്ന വീക്ഷണം പ്രബലമായതാണ് ഇതിനൊരു കാരണം. സിദ്ധാന്തങ്ങളെ സ്വാംശീകരിച്ചുകൊണ്ട് സമകാലിക നോവൽസാഹിത്യത്തെയും അതിന്റെ പൂർവ്വകാലത്തെയും വിലയിരുത്തുന്ന പ്രൗഢഗ്രന്ഥം. പ്രത്യയശാസ്ത്രവിമർശനത്തിന്റെയും സംസ്‌കാരപഠനത്തിന്റെയും സാധ്യതകളുപയോഗിച്ചുകൊണ്ട് മലയാള നോവലിലെ പഥപ്രദർശകരായ മിസ്സിസ് മേരി കോളിൻസ്, ഉറൂബ്, ബഷീർ, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവൻനായർ, സി. രാധാകൃഷ്ണൻ, എം. മുകുന്ദൻ, കാക്കനാടൻ, ആനന്ദ്, വി.ജെ. ജയിംസ്, കെ.പി. രാമനുണ്ണി, പി.കെ. സുധി, ബെന്യാമിൻ, അമൽ എന്നിവരെ ഇവിടെ അപഗ്രഥനവിധേയമാക്കുന്നു. മലയാളസാഹിത്യവിമർശനത്തിലെയും ചരിത്രരചനയിലെയും ചില നിക്ഷിപ്തതാത്പര്യങ്ങളും ബാഹ്യപക്ഷപാതങ്ങളും വെളിപ്പെടുത്തി ഇന്ത്യൻനോവലിലെ പ്രധാന ധാരയായ പ്രാദേശികനോവൽ മലയാളത്തിലും ശക്ത സാന്നിധ്യമായിരുന്നു/ഇപ്പോഴുമാണ്/ ഇനിയായിരിക്കുകയും ചെയ്യും എന്നു വാദിക്കുകയാണ് ഈ രചനയിലൂടെ എസ്.എസ്. ശ്രീകുമാർ.Write a review on this book!. Write Your Review about ആധുനികാന്തര വിഷാദയോഗം Other InformationThis book has been viewed by users 307 times