Book Name in English : Adiyandharavastha Enna Anubhavam Porulum Pathirum
അടിയന്തിരാവസ്ഥ എന്ന അനുഭവം പൊരുളും പതിരും എന്ന ഈ കൃതി ആത്മകഥയോടടുത്ത് നിൽക്കുന്ന ഒരു അനുഭവച്ചൊല്ലാണ്. ഓരോ വ്യക്തിയും അവരറിയാതെ തന്നെ ഓരോ രാഷ്ടീയോൽപ്പന്നങ്ങളാണെങ്കിലും പലരും രാഷ്ട്രിയ നിലപാടുകൾ മൂലം സജീവ പ്രവർത്തനങ്ങളുടെ ചുഴികളിൽപ്പെട്ടു പോകുന്നു. രാഷ്ട്രീയ പ്രവർത്തനം കേവലമൊരു തൊഴിലായി കാണുന്ന ഇന്നത്തെ ഭൂരിപക്ഷത്തിനും രാഷ്ട്രീയാതിക്രമങ്ങളും അനീതികളും സ്വാർത്ഥതകളും ഒരു സാമൂഹിക പ്രതിബദ്ധതയുടെ പ്രശ്നമായി തോന്നുന്നില്ല. 1975ലെ അടിയന്തിരാവസ്ഥ അത്തരമൊരു പരിശോധനയുടെ വെല്ലുവിളിയായി അനുഭവപ്പെടുകയും അത് ധീരമായി ഏറ്റെടുക്കുകയും ചെയ്ത് ആയിരങ്ങളുണ്ടായിരുന്നു; ജീവനും രക്തവും നൽകി കൊടിയ മർദ്ദനം നേരിട്ടവർ. അവരുടെ കൂടെനിന്ന ഒരു യുവത്വത്തിന്റെ അനുഭവത്തിൽ നിന്ന് ഒരു ചീന്താണിത്. ചരിത്രം രൂപഭേദത്തോടെ ആവർത്തിക്കപ്പെട്ടാലും തുടച്ചു മാറ്റപ്പെടുന്നില്ല. പ്രതിബദ്ധതയുടെ രാഷ്ടീയം ഒരു വിരുന്ന് സദ്യയല്ല. അത് ആത്മചൈതന്യത്തിൻ്റെ വിസ്‌ഫോടനമാണെന്ന് മനസ്സിലായേയ്ക്കാംWrite a review on this book!. Write Your Review about അടിയന്തിരാവസ്ഥ എന്ന അനുഭവം പൊരുളും പതിരും Other InformationThis book has been viewed by users 13 times