Book Name in English : Arivu Thiriv Thirichariv Parayarude Pattukal
വളരെ വൈവിധ്യമാർന്ന അനുഭവങ്ങളുള്ള ഒരു കൂട്ടായ്മയാണ് പറയരുടേത്. ആ അനുഭവങ്ങൾ ഓരോന്നും അനന്യസ്വഭാവമുള്ളതാണ് എന്നതിനാലാണ് അവയോരോന്നിനെയും അതായിട്ടുതന്നെ അവർ തിരിച്ചറിയുന്നതും. അത്തരത്തിൽ നാനാവിധങ്ങളായ അനുഭവങ്ങളുടെ സാകല്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഒറ്റതിരിഞ്ഞുള്ള ധാരാളം വാമൊഴിവഴക്കങ്ങൾ നിലനിൽക്കും. അത്തരം ഒരു കൂട്ടായ്മയാണ് പറയസമുദായം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അടിപ്പെട്ടു ജീവിക്കാൻ വിധിക്കപ്പെട്ട ഏതൊരു കൂട്ടായ്മയ്ക്കും ഇത്തരത്തിൽ വൈവിധ്യമാർന്ന ആവിഷ്കാരരൂപങ്ങൾ സൃഷ്ടിക്കേണ്ടതായി വരും. ഇത് അവരുടെ സ്വത്വത്തിന്റെ സൂചകവുമാണ്.Write a review on this book!. Write Your Review about അറിവ് തിരിവ് തിരിച്ചറിവ് പറയരുടെ പാട്ടുകള്‍ Other InformationThis book has been viewed by users 2102 times