Book Name in English : Avignamasthu
ഈ സത്കഥ വായിക്കുന്നവരുടെ മഹാപാപങ്ങള്‍ നശിക്കും, മോക്ഷം ലഭിക്കും, സത്പുത്രരുണ്ടാകും, പക്ഷേ, അക്ഷരം അറിയാത്തവരാണ് എന്റെ നാട്ടിലധികം. അവര്‍ക്കുവേണ്ടി ഇതു വായിച്ചു കേള്‍പ്പിക്കുന്നവര്‍ക്ക് അളവറ്റ പുണ്യം ലഭിക്കും. അവരാണു സുകൃതികള്‍. ഗ്രാമമദ്ധ്യത്തില്‍ ആല്‍ത്തറയിലോ അമ്പലമുറ്റത്തോ ചാണകം മെഴുകി വെടിപ്പും വരുത്തി നെയ്‌വിളക്കു കത്തിച്ചുവെച്ച് ഈ ഗ്രന്ഥം വായിക്കാവുന്നതാണ്. കുളിച്ചു കുറിയിട്ടു സപ്താഹമായി മുഴുവന്‍ വായിക്കാനാവാത്തവര്‍ ഒരദ്ധ്യായമോ ഒരു ഖണ്ഡിയോ വായിച്ചാലും മതി. എന്തെന്നാല്‍, ഇതു മനുഷ്യകഥയത്രെ. അതിനാല്‍ മനുഷ്യരാശിയുടെ മോക്ഷത്തിനുതകുമെന്നത്രേ ഗുരുവചനം. ഇവന്റെ മോഹവും അതുതന്നെ.
അവിഘ്നമസ്തുWrite a review on this book!. Write Your Review about അവിഘ്നമസ്തു Other InformationThis book has been viewed by users 4955 times