Book Name in English : Binje: Gothrasamanikkathayum Puravrathangalum
കുറിച്ച്യര്‍, ബെട്ടക്കുറുബര്‍, മുള്ളുക്കുറുബര്‍, കാടര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, ഇരുളര്‍, കാണി, റാവ്ളേർ, തച്ചനാടൻ എന്നിങ്ങനെയുള്ള കേരളീയ ഗോത്രങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം. ചരിത്രം, സാമൂഹ്യജീവിതം, സംസ്കാരം, ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, മരണാനന്തരജീവിതവുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങള്‍ തുടങ്ങിയ ഘടകങ്ങളിലെല്ലാം ഗോത്രജനത പുലര്‍ത്തുന്ന വ്യതിരിക്തതകള്‍ പ്രതിപാദിക്കുന്നതിനൊപ്പം തലമുറകള്‍ വാമൊഴിയിലൂടെ കൈമാറിയ കഥകള്‍, പാട്ടുകള്‍, ഐതിഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍എന്നിവയൊക്കെയും ഈ കൃതിയില്‍ പരാമൃഷ്ടങ്ങളാകുന്നു. ഒപ്പം മാന്ത്രിക-താന്ത്രിക വിദ്യകള്‍വഴി അതീന്ദ്രിയ സ്വത്വങ്ങളെ ആവാഹിക്കുന്ന ഷാമനികമായ ചടങ്ങുകളെക്കുറിച്ചും വിശദമായി പഠിക്കുന്ന ഈ പുസ്തകം ഗോത്രപഠനമേഖലയിലെ മികച്ച ഒരു റഫറന്‍സാണ്.Write a review on this book!. Write Your Review about ബിഞ്ചെ- ഗോത്രശാമണിക്കഥയും പുരവ്രതങ്ങളും Other InformationThis book has been viewed by users 75 times