Book Name in English : Chaaramaya Charithram
മനുഷ്യരുടെ ബലഹീനത, ക്രൂരത, ചെറുത്തുനില്‍പ്പ്, അതിജീവനം എന്നിവ അടയാളപ്പെടുത്തുന്ന അവിസ്മരണീയമായ നോവല്‍. 1970-80കളില്‍ മൊറോക്കോയിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട മൗലീന്റെയും ലൈലയുടെയും ജയില്‍വിവരണം. ഭൂത, വര്‍ത്തമാനകാലത്തിനിടയില്‍, ജയില്‍മുറിയിലൂടെയും പീഡനമുറിയിലൂടെയും നീതിന്യായവ്യവസ്ഥയിലൂടെയും അവര്‍ കടന്നുവന്ന അനുഭവങ്ങള്‍. മാത്രമല്ല, ജയില്‍മോചിതരായപ്പോള്‍ അവര്‍ നേരിട്ട വെല്ലുവിളികള്‍. മൗലീന്റെയും ലൈലയുടെയും അതിജീവനത്തിന്റെയും ചെറുത്തുനില്പിന്റെയും നേര്‍ക്കാഴ്ചകള്‍. അനുകമ്പയോടും ഉള്‍ക്കാഴ്ചയോടുംകൂടി എഴുതിയ ചരിത്രം മനുഷ്യക്രൂരതയെയും പ്രതിരോധശേഷിയെയും ശക്തിയെയും സാക്ഷ്യപ്പെടുത്തുന്നു. ജയില്‍ അനുഭവം രേഖപ്പെടുത്തുന്നതിലും അത് മാനുഷികവല്‍ക്കരിക്കുന്നതിലും വിജയിക്കുന്ന നോവല്‍. പുതിയ ഒരു തലമുറയിലൂടെയുള്ള മോചനത്തിന്റെ വാഗ്ദാനവുമാണ് ഈ കൃതി.Write a review on this book!. Write Your Review about ചാരമായ ചരിത്രം Other InformationThis book has been viewed by users 44 times