Book Name in English : Chattampi Swami Padanagal - 3 Volumes
ശങ്കരാചാര്യര്‍ക്കുശേഷം കേരളം ജന്മം നല്‍കിയ ഏറ്റവും ധിഷണാശാലിയായ വ്യക്തിയാണു ചട്ടമ്പി സ്വാമികള്‍. മറ്റുസംന്യാസിമാരുടെ സംഭാവനകള്‍ തത്ത്വചിന്ത, സാഹിത്യം, ചരിത്രനിര്‍മ്മാണം എന്നിവയില്‍ ഒതുങ്ങുന്നു. എന്നാല്‍ ചട്ടമ്പി സ്വാമികളുടേത് അങ്ങനെയല്ല. ഇവയ്ക്കു പുറമെ ഗവേഷണം, ഭാഷാശാസ്ത്രം, വ്യാകരണം, സാഹിത്യവിമര്‍ശനം, പാഠവിമര്‍ശനം, വൈജ്ഞാനിക മലയാളവികസനം, ചരിത്രരചന, നവോത്ഥാനസൃഷ്ടി, ആധുനികത്വസൃഷ്ടി, കീഴാളത്ത നിഷേധം, ലിംഗനീതി, ഫോക്‌ലോര്‍, സംസ്‌കാരപഠനം എന്നിങ്ങനെ ഒട്ടേറെ വിജ്ഞാനമേഖലകളുടെ സ്രഷ്ടാവും സ്വാമികളാണ്. അതായത്, കേരളീയധൈഷണിക ചരിത്രത്തിലെ അപൂര്‍വതയും അനന്വയവുമാണ് ചട്ടമ്പി സ്വാമികള്‍. ഇങ്ങനെയൊരാള്‍ അദ്ദേഹത്തിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ലെന്ന് ഇരുന്നൂറിലധികം മനീഷികള്‍ ഒന്നുപോലെ ഈ ഗ്രന്ഥത്തിലൂടെ വെളിവാക്കുന്നു.Write a review on this book!. Write Your Review about ചട്ടമ്പിസ്വാമി പഠനങ്ങള്‍ - 3 ഭാഗങ്ങള്‍ Other InformationThis book has been viewed by users 250 times