Book Name in English : Chavuttikalipattu
തെക്കൻ മലബാറിലെ ഏറനാട് - വള്ളുവനാട് ദേശങ്ങളിലെ ദളിത് സമൂഹത്തിന്റെ വിനോദ കലാരൂപമായ ചവിട്ടുകളിയും അതിലെ നാടൻ പാട്ടുകളും വായ്ത്താരികളും വിശകലനം ചെയ്യുന്ന പുസ്തകം. ചവിട്ടുകളിയുടെ സവിശേഷസ്വരൂപവും സ്വഭാവവും, പാട്ടുകളിലെ സാഹിത്യദർശനം, കീഴാള -മുസ്ലിം സഹവർത്തിത്വം എന്നീ പ്രസക്ത വിഷയങ്ങൾ പാട്ടുകളെ മുൻനിർത്തി ഇതിൽ അപഗ്രഥനം ചെയുന്നു. ചരിത്രത്തിൽ അപ്രസക്തരും അദൃശ്യരും ശബ്‌ദരഹിതരുമായിത്തീർന്ന ഒരു ജനതയുടെ അമർത്തിവച്ച സ്വരവും താളവും വിചാരവും പ്രതിവിചാരവും ’കല്ലുടുമ്പിലെ വെള്ളംപോലെ’ ചരിത്രത്തിനുനേരെ തുറന്നുവച്ച ഇരമ്പുന്ന പാട്ടൊഴുക്കായിത്തീർന്ന കലുഷിതമായ രാഷ്ട്രീയ സന്ദർഭവും കൃതി പഠനവിധയമാക്കുന്നു. കാലത്തിന്റെ തിരസ്‌കൃതവഴികളിലൂടെ സഞ്ചരിച്ച ഒരു ജനതയുടെ ചരിത്രജീവിതത്തിനകത്ത് സഞ്ചിതമായ ചവിട്ടുകളിപ്പാട്ടു വഴക്കങ്ങൾ കേരളീയസമൂഹചരിത്രപഠനത്തിന് അവലംബമാവേണ്ട സുപ്രധാന ഉപാദാനമാണെന്നുകൂടി ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.Write a review on this book!. Write Your Review about ചവിട്ടുകളിപ്പാട്ട് Other InformationThis book has been viewed by users 5 times