Book Name in English : Chuvarukal Parayathirunnath
സ്വകാര്യതയുടെ രക്തം സംക്രമിക്കുകയാണ് ഈ കവിതകളിൽ. കവി സ്വന്തം മുറിവുകളെ വായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. കവിത അയാൾക്ക് മുറിവാണ്. മുറിവിനെ ഉണക്കാനുള്ള ഔഷധലേപനമാണ്. സഹനവും സ്വാതന്ത്ര്യ വുമാണ് ഈ കവിതകളുടെ അടിസ്ഥാനപ്രമേയം. പ്രതിസന്ധികളിൽ തളരാതെ, ദുഃഖങ്ങളിൽ മുങ്ങാതെ, നിശ്ചയദാർഢ്യത്തിൻ്റെ കൊടുമുടി കയറാൻ, എല്ലാം മറന്ന് വിശ്രമിക്കാൻ, ഒരു കാവൽക്കാരൻ പ്രത്യാശയുടെ ശുഭസംഗീതം കേൾപ്പിച്ചു കൊണ്ട് കവിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. ഇരുളിൽനിന്നും വെളിച്ചത്തെ കറന്നെടുക്കുന്ന വരികൾ. ഭൂമിയെ ആസകലം ഗ്രസിച്ചിരിക്കുന്ന വിശപ്പും ഹിംസയും കവിയുടെ ആത്മരോഷത്തിന് തീക്ഷ്‌ണമായി വിധേയമാകുന്നു. ലോകത്തിൻ്റെ ചുവരുകൾ പറയാതിരുന്നവ അകംചുവരുകളിൽ സമാന്തരമായി പറയുകയും എഴുതുകയും ചെയ്യുന്നുണ്ടിവിടെ.Write a review on this book!. Write Your Review about ചുവരുകൾ പറയാതിരുന്നത് Other InformationThis book has been viewed by users 7 times