Book Name in English : Ente Achan
ശ്രീ. സി.എസ്. അജയകുമാറിന് ‘എന്റെ അച്ഛൻ‘ എന്ന ഈ പുസ്തകം എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല. അച്ഛന്റെ ഓർമ്മകളുടെ ഊഷ്‌മാവിൽനിന്ന് ഈ എഴുത്തുകാരൻ ഒരു നിമിഷംപോലും വേറിടുന്നില്ല. അത്രയും പ്രഗാഢമാണ് ആ പിതാവ് മകനിൽ ചെലുത്തിയ സൗമ്യതീക്ഷ്ണ സ്വാധീനം. വിപുലമല്ലെങ്കിലും പതിനേഴു ലഘുഖണ്ഡങ്ങളിലൂടെ വരച്ചിടുന്ന ഒരു ജീവിതത്തിൻ്റെ നഖചിത്രമാണിത്. ആ ചിത്രത്തിൽ അവശ്യം വേണ്ട എല്ലാ വിശദാംശങ്ങളും ഉണ്ട്. തൻ്റെ ജീവിതത്തിനു അച്ഛൻ എന്ന സാന്നിധ്യം നൽകിയ വെയിലും വെള്ളവും വളവും എത്ര അമൂല്യമായിരുന്നു എന്ന് തിരിച്ചറിയുകയാണ് അജയകുമാർ.
അജയകുമാറിൻ്റെ ഭാഷ അകൃത്രിമവും ഹൃദയമുദ്രയു ള്ളതുമാണ്. അച്ഛനോടുള്ള അസ്‌തമിക്കാത്ത കൃതജ്ഞ തയാണ് ഈ കൃതിയുടെ ചാലകശക്തി. തങ്ങളുടെ പിതാ ക്കന്മാരെക്കുറിച്ച് കൃതജ്ഞതയും സ്നേഹവും നിറഞ്ഞ മനസ്സോടെ ഓർമ്മിക്കാനും അല്പനേരം ആ സ്മരണകളിൽ അഭിരമിക്കാനും ഈ പുസ്‌തകം അനേകം വായന ക്കാരെ പ്രേരിപ്പിക്കും, വൈകാരിക വൈഭവത്താലും ഉദ്ദേശ്യശുദ്ധിയാലും അനുഗൃഹീതമാണ് ‘എൻ്റെ അച്ഛൻ‘ എന്ന ഈ സ്മൃതിസമർപ്പണം.
കെ. ജയകുമാർWrite a review on this book!. Write Your Review about എന്റെ അച്ഛൻ Other InformationThis book has been viewed by users 191 times