Book Name in English : EV Narmasahithyam
മലയാളത്തിലെ നർമ്മസാഹിത്യത്തിൻ്റെ കുലപതികളിൽ പ്രമുഖനായ ഈ.വി. കൃഷ്‌ണപിള്ളയുടെ വിഖ്യാതസൃഷ്‌ടികൾ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 2005 -ൽ ’രചന’ ഒരു പുസ്‌തക പരമ്പരയ്ക്കു തുടക്കം കുറിക്കുകയുണ്ടായി. ’ചിരിയും ചിന്തയും’ എന്ന മാസ്റ്റർ പീസിൻ്റെ പുനഃപ്രസിദ്ധീകരണത്തിന് വായനക്കാരിൽ നിന്നു ലഭിച്ച ഹാർദമായ സ്വീകരണത്തിന്റെ പിൻബലത്തിൽ ഈ.വിയുടെ മറ്റു നർമ്മ സാഹിത്യസൃഷ്‌ടികളായ എം.എൽ.സി. കഥകൾ, കവിതക്കേസ്, പോലീസ് രാമായണം, കണ്ടക്‌ടർകുട്ടി, ദസികൻ തൂലികാചിത്രങ്ങൾ, വിനോദഭാവനകൾ, രാവും പകലും എന്നിവ നാലു ചെറിയ സമാഹാരങ്ങളിലായി രചന പ്രസിദ്ധീകരിച്ചു. ഈ പുസ്‌തകങ്ങൾക്കെല്ലാം ഇന്നും ആവശ്യക്കാരുണ്ടായിക്കൊണ്ടിരിക്കുന്നു. ഏകദേശം എട്ടു പതിറ്റാണ്ടുകൾക്കു മുമ്പ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ആ പ്രതിഭാധനൻ മലയാള സാഹിത്യ ലോകത്ത് നേടിയ സ്ഥിരപ്രതിഷ്‌ഠയുടെ വിളംബരമാണ് വായനക്കാർക്കിടയിലെ അക്ഷയമായ ഈ വായനാതാത്‌പര്യം. കാലാതിവർത്തിയായി മലയാളികളുടെ മനസ്സിൽ നിലകൊള്ളുന്ന ഈ. വി. നർമ്മസാഹിത്യത്തെ, ഈ സമാഹാരത്തിലൂടെ ഒരിക്കൽക്കൂടി വായനക്കാർക്ക് സമർപ്പിക്കാൻ കഴിയുന്നതിൽ ’രചന’യ്ക്ക്’ അതിയായ ചാരിതാർത്ഥ്യമുണ്ട്.Write a review on this book!. Write Your Review about ഈവി നർമസാഹിത്യം Other InformationThis book has been viewed by users 2 times