Book Name in English : Evidamividam
ആസിഡിരയോളം ശൂന്യത അറിഞ്ഞവരില്ല. ഒന്നുമില്ല എന്നതിന്റെ വിശ്വരൂപം ആദ്യം കണ്ണാടിയിൽ നോക്കിയ ദിവസം നമ്മൾ കണ്ടതു പോലെ ആര് കണ്ടിരിക്കുന്നു. വേദനയോ സന്തോഷമോ നിരാശയോ പ്രതീക്ഷയോ വാത്സല്യമോ വെറുപ്പോ മനസ്സോ ഹൃദയമോ ആത്മാവോ പ്രതിഫലിച്ചിടം എന്നേക്കുമായി തിരോഭവിച്ചിരിക്കുന്നു. മനുഷ്യന്റെ മുഖ്യമായ സകല അനുഗ്രഹങ്ങളും നമ്മളിൽ വിലക്കപ്പെട്ടിരിക്കുന്നു…
ശരീരത്തെക്കാൾ മനസ്സും സ്വപ്നങ്ങളും അഭിമാനവും വ്യക്തിത്വവും ഒരിക്കൽ കത്തിച്ചാമ്പലാക്കപ്പെട്ട സുലഭയെന്ന എഴുത്തുകാരിയായ ആസിഡ് വിക്ടിമിന്റെ ഉയിർത്തെഴുന്നേല്പിലൂടെ, ദീനദയ, ശില്പ, സ്‌നുഷ, ചിന്നമ്മു… തുടങ്ങിയ പേരുകൾ പലതെങ്കിലും മുഖം ഉരുകിയുരുകി ഒരേ ചിത്രത്തിന്റെ പല പതിപ്പുകളായിത്തീർന്ന പലരിലൂടെ ലോകമെന്ന പുരുഷക്കാഴ്ചയ്ക്കു മുൻപിൽ സ്ത്രീസങ്കല്പത്തെ വ്യാഖ്യാനിക്കുന്ന രചന.Write a review on this book!. Write Your Review about എവിടമിവിടം Other InformationThis book has been viewed by users 3063 times