Book Name in English : Gandhi Indiakku Munpu
1893-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലേറുമ്പോള്‍ സ്വന്തം രാജ്യത്ത് പരാജിതനായ ഒരു വക്കീലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടുകള്‍ അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കി മാറ്റി. ബ്രിട്ടിഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള തന്റെ പ്രത്യയശാസ്ത്രത്തിനെയും അടവുകളെയും അദ്ദേഹം മൂശയില്‍ വാര്‍ത്തെടുത്തത് അവിടെവച്ചാണ്. ഭിന്നാഭിപ്രായങ്ങളുള്ള പല വിഭാഗങ്ങളില്‍ ഉള്‍ച്ചേര്‍ന്നുള്ള സത്യാന്വേഷണങ്ങള്‍, ആണ്‍-പെണ്‍ സൗഹൃദങ്ങള്‍, ഭര്‍ത്താവെന്ന നിലയ്ക്കും അച്ഛനെന്ന നിലയ്ക്കുമുള്ള പരാജയം, ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരേ അപരിചിതമായ ദേശത്തുനിന്നുകൊണ്ടുള്ള ധീരമായ പോരാട്ടം എന്നിങ്ങനെ ഗാന്ധിയുടെ ജീവിതത്തിലെ അറിയപ്പെടാത്തതും അപ്രശസ്തവുമായ ഏടുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് രാമചന്ദ്ര ഗുഹ. നാലു ഭൂഖണ്ഡങ്ങളിലെ ചരിത്രരേഖകളുടെ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഈ കൃതി ആധുനിക ഇന്ത്യയിലെ ഏറ്റവും മഹാനായ വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ആഴത്തില്‍ സ്വാധീനിക്കും. വിവര്‍ത്തനം: അനില്‍കുമാര്‍ അങ്കമാലി, കെ.വി. തെല്‍ഹത്ത്Write a review on this book!. Write Your Review about ഗാന്ധി ഇന്ത്യയ്ക്കു മുമ്പ് Other InformationThis book has been viewed by users 505 times