Image of Book ഇന്ത്യന്‍ രാഷ്ട്രീയം 2019
  • Thumbnail image of Book ഇന്ത്യന്‍ രാഷ്ട്രീയം 2019
  • back image of ഇന്ത്യന്‍ രാഷ്ട്രീയം 2019

ഇന്ത്യന്‍ രാഷ്ട്രീയം 2019

Publisher :DC Books
ISBN : 9789352826339
Language :Malayalam
Edition : Feb 2019
Page(s) : 268
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Indian Rashtreeyam 2019

കമ്മ്യൂണിസ്റ്റ്- ഫാസിസ്റ്റ് ദുഷ്പ്രചാരണങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സുകാരെ തട്ടിയുണര്‍ത്താനും കര്‍മ്മോത്സുകരാക്കാനുമുള്ള ശ്രമമാണ് ഡോ. ശൂരനാട് രാജശേഖരന്‍ വീക്ഷണം പത്രത്തിലെ തന്റെ പ്രതിവാരകോളത്തിലൂടെ ചെയ്യുന്നത്. പാര്‍ട്ടിയുടെ ചരിത്രവും പാരമ്പര്യവും ഓര്‍മ്മപ്പെടുത്തുന്നു. എതിരാളികളുടെ പ്രചാരണത്തെ പ്രതിരോധിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയെയും അസഹിഷ്ണുതയെയും തുറന്നുകാട്ടുന്നു. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജരാക്കുന്നു.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയും തത്ഫലമായി രൂപംകൊണ്ട പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയുമാണ് രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കിയതും ഹിന്ദുത്വശക്തികള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതുമെന്ന് ഗ്രന്ഥകാരന്‍ ശരിയായി നിരീക്ഷിക്കുന്നു. കോണ്‍ഗ്രസ്സ് ചാരത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷയെ ബലപ്പെടുത്തുന്ന ഫലങ്ങളാണ് ഇക്കഴിഞ്ഞ രാജസ്ഥാന്‍-മധ്യപ്രദേശ്- ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരു മതേതര മുന്നണി രൂപംകൊള്ളുന്ന പക്ഷം 2019-ല്‍ മോദി ഭരണത്തിന് അറുതി വരികയും രാജ്യത്ത് ജനാധിപത്യസംവിധാനം ശക്തമാവുകയും ചെയ്‌തേക്കാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വയം നവീകരിക്കാനും ഇടക്കാലത്തു കൈമോശം വന്ന ജനവിശ്വാസം വീണ്ടെടുക്കാനും കഴിയുമോ എന്നാണ് ജനാധിപത്യവിശ്വാസികള്‍ ഉറ്റുനോക്കുന്നത്. മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനും പുതിയ ആത്മവിശ്വാസത്തോടെ ഭാവിയെ നേരിടാനും രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണ്. അവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി.
Write a review on this book!.
Write Your Review about ഇന്ത്യന്‍ രാഷ്ട്രീയം 2019
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1013 times

Customers who bought this book also purchased