Book Name in English : Ithu Ente Jeevitham
ഒരു വ്യാഴവട്ടത്തിലേറെ ലോകത്ത് ഏറ്റവും ആദരിക്കപ്പെട്ട സിഇഒമാരിലൊരാളായിരുന്ന ഇന്ദ്ര നൂയി , മികവുറ്റ നേതാവെങ്ങനെയാവണം എന്ന ചോദ്യത്തിന് പുതിയ ഉത്തരം നൽകി..ഒരു ഫോർച്യൂൺ 50 കമ്പനിയുടെ തലപ്പത്തെത്തുന്ന വെള്ളക്കാരിയല്ലാത്ത, കുടിയേറ്റക്കാരിയായ ആദ്യ വനിതയും ഇക്കാലത്തെ ഏറ്റവും മികച്ച സ്ട്രാറ്റജിക് തിങ്കർമാരിലൊരാളുമായ അവർ സവിശേഷ വീക്ഷണം കൊണ്ടും മികവിനുവേണ്ടിയുള്ള നിതാന്ത ശ്രമംകൊണ്ടും അടിയുറച്ച ലക്ഷ്യബോധം കൊണ്ടും പെപ്സികോയെ നവീകരിച്ചു. ഏറെ ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത തന്റെ ഐതിഹാസിക തൊഴിൽജവിതത്തി ലേക്ക് നൂയി ഒരു തിരനോട്ടം നടത്തുകയാണ്. അഭിജാതവും ധീരവുമായ, ഹാസ്യബോധം നിറയുന്ന ഈ ഓർമക്കുറിപ്പുകളിലൂടെ, ബാല്യവും 1960കളിൽ ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസവും , യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിലെ പഠനം, കോർപറേറ്റ് കൺസൽട്ടന്റും സ്ട്രാറ്റജിസ്റ്റും എന്ന നിലയിൽ നിന്ന് ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലേക്കു പെട്ടെന്നുള്ള കയറ്റം എന്നിങ്ങനെ തന്റെ വളർച്ചയുടെ വഴികളിലൂടെ നൂയി നമ്മുടെ കൈ പിടിക്കുന്നു. ’മൈ ലൈഫ് ഇൻ ഫുൾ’ എന്ന പുസ്തകം പെപ്സികോയുടെ അകത്തളങ്ങളിലേക്കുള്ള എത്തിനോട്ടമാണ്. ആരോഗ്യകരമായ പുതിയ ഉൽപന്നങ്ങൾ നിർമിക്കാനും പരിസ്ഥിതി സങ്കൽപങ്ങൾ പുനർനിർവചിക്കാനും അമേരിക്കൻ സ്വപ്നങ്ങളുടെ പിന്തുടർച്ചക്കാരായ പെപ്സികോയെ പ്രേരിപ്പിച്ചതിനു പിന്നിലെ ചിന്തായാത്രയുടെ വിവരമാണിത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ നേരിട്ട യാത്രയായിരുന്നു അത്.Write a review on this book!. Write Your Review about ഇത് എന്റെ ജീവിതം Other InformationThis book has been viewed by users 715 times