Book Name in English : Jwalikkanulla Jeevitham
’ജ്വലിക്കാനുള്ള ജീവിതം’ എന്ന പേരിട്ടുകൊണ്ട് 65 അധ്യായങ്ങളായി എഴുതിയിരിക്കുന്ന ഈ പുസ്തകത്തില്‍ എന്റെ ജീവിതത്തില്‍ നിന്നു ള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ കണ്ട, കേട്ട, വായിച്ചറിഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എഴുതിയിരിക്കുന്നു.
നമ്മുടെ ജീവിതത്തില്‍ പഠിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമെ ല്ലാം പ്രകൃതിയില്‍ നിന്നു തന്നെ ലഭിക്കുന്നു എന്ന രീതിയില്‍ വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുപോലും നമുക്ക് ഉന്നതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും നമ്മുടെ ജീവിത നിയോഗം തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുപോയാല്‍ സന്തോഷവും സംതൃപ്തിയും ലഭിക്കുമെന്നും വലിയ കാര്യങ്ങളില്‍ മാത്രമല്ല കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും സന്തോഷമുള്ള വരായി ഇരിക്കുന്നുണ്ട് എന്നും മനസിലാക്കിക്കൊടുക്കുവാന്‍ അങ്ങനെയുള്ള സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന് വിജയം കൈവരിച്ചവരുടെ ജീവിതാനുഭവങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പലപ്പോഴും ചോദ്യങ്ങളാണ് നമ്മുടെ ചിന്തകളെ മാറ്റിമറിക്കുന്നത്. നമ്മള്‍ സ്വയം ചോദിക്കുന്ന ചില ചോദ്യങ്ങള്‍ നമ്മുടെ ചിന്തയില്‍പോലും ഇല്ലാത്ത തലങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അതൊരു പക്ഷേ നമ്മുടെ ജീവിതത്തിലും പ്രവൃത്തിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പല അധ്യായങ്ങളുടേയും അവസാനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക വഴി വായിക്കുന്നവരുടെ ചിന്തയിലേക്ക് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുമെന്ന് അതിലൂടെ വിശ്വസിക്കുന്നു.Write a review on this book!. Write Your Review about ജ്വലിക്കാനുള്ള ജീവിതം Other InformationThis book has been viewed by users 37 times