Book Name in English : Kaichumma
ഒരു സ്ഥലം ചരിത്രപരമായി ഉയർത്തുന്ന സംവാദങ്ങളുടെ സംഘർഷങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് സാബി തെക്കേപ്പുറത്തിന്റെ “കൈച്ചുമ്മ“ എന്ന നോവൽ സംഭവിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ചരിത്രസ്ഥലികളിലൊന്നാണ് ’തെക്കേപ്പുറം’. തുറമുഖനഗരമായിരുന്ന കോഴിക്കോടിന്റെ അറബ് വാണിജ്യ ബന്ധങ്ങൾ കൂടി ചേർന്നാണ് തെക്കേപ്പുറത്തിന്റെ സംസ്‌കാരഘടന നിർണയിക്കപ്പെട്ടത്. വലിയ തറവാടുകളും മരുമക്കത്തായ ക്രമവും കൂട്ടുകുടുംബ വ്യവസ്ഥയും ജീവിതത്തിന്റെ ആഘോഷക്കൂട്ടുകളും എല്ലാം ചേർന്ന് തെക്കേപ്പുറത്തെ സംസ്കാരത്തിന്റെ ഒരു സവിശേഷ തുരുത്തായി മാറ്റുന്നു. തെക്കേപ്പുറത്തിന്റെയും അനുബന്ധ സംസ്കാരങ്ങളുടെയും കഥകൾ മുമ്പും മലയാള നോവലിൽ കടന്നുവന്നിട്ടുണ്ട്. പി.എ.മുഹമ്മദ് കോയയുടെ ’സുൽത്താൻ വീട് , എൻ.പി.മുഹമ്മദിന്റെ ’എണ്ണപ്പാടം’, എൻ.പി.ഹാഫിസ് മുഹമ്മദിന്റെ ’എസ്പതിനായിരം’ തുടങ്ങിയ നോവലുകൾ ഓർക്കാവുന്നതാണ്. തറവാടുകളുടെ അകംജീവിതത്തിന്റെ സംഘർഷങ്ങൾ ഈ നോവലുകളിലെല്ലാം ഏറിയും കുറഞ്ഞും ആഖ്യാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, അവയെല്ലാം പുരുഷ നോട്ടങ്ങളുടെ മൂശയിൽ ഉരുവം കൊണ്ടവയായിരുന്നു. ആ നോട്ടങ്ങളുടെ ദിശ പുറത്തുനിന്നും അകത്തേക്കായിരുന്നു. തെക്കേപ്പുറത്തെ തറവാടുകൾക്കകത്തുള്ള പെൺജീവിതങ്ങളുടെ വിപരീത ദിശയിലുള്ള നോട്ടമാണ് “കൈച്ചുമ്മ“ എന്ന നോവലിനെ വേറിട്ടതും മൗലികവുമാക്കുന്നത്.Write a review on this book!. Write Your Review about കൈച്ചുമ്മ Other InformationThis book has been viewed by users 427 times