Book Name in English : Kalabhavan Diaries
സുദീര്‍ഘമായ കലാസപര്യയ്ക്കിടയുണ്ടായ അനുഭവങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ജയപരാജയങ്ങളുടെയും സജീവചിത്രം സ്മരണകള്‍കൊണ്ടു വരയ്ക്കുകയാണ് റഹ്‌മാന്‍ ഇവിടെ. സിദ്ദിക്കും ലാലും പ്രസാദും അന്‍സാറും സൈനുദ്ദീനും എന്‍.എഫ്. വര്‍ഗ്ഗീസും മുതല്‍ ദിലീപും ജയറാമും സോമനും ജഗതിയും മമ്മൂട്ടിയും വരെ ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കലാകേരളത്തെ ദീപ്തമാക്കിയ അനേകം പ്രതിഭകളും അവരുമായുള്ള ആത്മബന്ധങ്ങളും ഈ സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എല്ലാറ്റിനുമുപരി, കലാഭവന്‍ എന്ന സ്ഥാപനവും അതിനെ നയിച്ച ആബേലച്ചന്റെ സവിശേഷവ്യക്തിത്വവും ജീവിതസ്മരണകളുടെ കേന്ദ്രസ്ഥാനത്ത് തിളങ്ങിനില്‍ക്കുന്നു.
-ബാലചന്ദ്രന്‍ ചുള്ളിക്കാട് മിമിക്രി, നാടകം, സിനിമാ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഒരു കലാകാരന്റെ കലാജീവിതത്തിന്റെ ആത്മരേഖകള്‍
എഴുത്ത്
ശ്രീകാന്ത് പങ്ങപ്പാട്ട്Write a review on this book!. Write Your Review about കലാഭവന്‍ ഡയറീസ് Other InformationThis book has been viewed by users 77 times