Book Name in English : Kanneerum Kinavum
വിദ്യാവിപ്ലവത്തിലാകട്ടെ, സാമൂഹ്യവിപ്ലവങ്ങളിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റും ആചാരങ്ങളാല്‍ ചങ്ങലയ്‌ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്‌ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ ഉള്ളുരുകി. ആ ചൂട് എന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ പ്രവര്‍ത്തിച്ചു. അവരുടെ സ്വാതന്ത്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ പ്രവര്‍ത്തിച്ചു മനുഷ്യചരിത്രം സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രമാണെന്ന് എനിക്കു തോന്നുന്നു . സ്വാതന്ത്ര്യ സമരമെന്നാല്‍ രാഷ്ട്രീയ സമരമോ സാമ്പത്തിക സമരമോ മാത്രമല്ല എന്നാല്‍ ഇതെല്ലാമാണുതാനും .
കേരളീയ സാമൂഹ്യ നവോത്ഥാനത്തിനു നേരെ പിടിച്ച കണ്ണാടിയായി മാറിയ ഇതിഹാസസമാനമായ ആത്മകഥ . Write a review on this book!. Write Your Review about കണ്ണീരും കിനാവും Other InformationThis book has been viewed by users 8493 times