Book Name in English : Karl Kautsky
മാർക്സ്, ഏംഗൽസ്, ലെനിൻ, ട്രോട്‌സ്‌കി, സ്റ്റാലിൻ, റോസ ലക്സംബർഗ്, പ്ലഖനോവ് എന്നിങ്ങനെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയുമായി പരിചയപ്പെടാനും അവരോടൊപ്പം പ്രവർത്തിക്കുവാനും കഴിഞ്ഞ ഏക കമ്മ്യൂണിസ്റ്റ് നേതാവാണ് കൗട്‌സ്‌കി. മാർക്‌സിൻ്റെ മൂലധനത്തിൻ്റെ നാലാം വാള്യം എഡിറ്റ് ചെയ്യാൻ ഏംഗൽസ് ഏൽപ്പിച്ചത് കൗട്സ്‌കിയെയാണ്. അദ്ദേഹമാണ് അത് പ്രസിദ്ധീകരിച്ചത്.
പിആർഎൻ നമ്പീശൻ എഴുതിയ കാൾ കൗട്‌സ്‌കിയുടെ ജീവചരിത്രം മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ ഏറ്റവും നല്ല ജീവചരിത്രങ്ങളിലൊന്നാണ് എന്ന കാര്യ ത്തിൽ സംശയമില്ല. എല്ലാവരും മറന്നുപോയ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മറക്കാനാ ഗ്രഹിച്ച കാൾ കൗട്‌സ്‌കിയുടെ ജീവിതയാഥാർത്ഥ്യങ്ങളെ മലയാളി വായനക്കാർക്കു മുന്നിൽ നിഷ്പക്ഷമായ നിലപാടുകളോടുകൂടി അവതരിപ്പിക്കുകയാണ് നമ്പീശൻ ചെയ്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിൻ്റെ നാൾവഴികൾ ഏകദേശം അറിയുന്നവർക്ക് അതിൻ്റെ കൃത്യതയിൽ അത് മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒന്നാംതരം ഗ്രന്ഥം. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തെക്കുറിച്ച് അറിവുകൾ ഇല്ലാത്തവർക്ക് അതുനേടാൻ, ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാ നുള്ള ഒന്നാം തരം ഒരു ഗൈഡാണ് കാൾ കൗട്‌സ്‌കിയുടെ ഈ ജീവചരിത്രം. മലയാളി വായനക്കാർ രണ്ടു കൈയും നീട്ടി ഈ പുസ്തകം സ്വീകരിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.Write a review on this book!. Write Your Review about കാൾ കൗട്സ്കി Other InformationThis book has been viewed by users 9 times