Book Name in English : Kathimunayile Akashakkeru
കത്തിമുനയിലെ ആകാശക്കീറ് എന്ന ഈ കഥാസമാഹാരത്തിലെ കഥകള്‍ എന്നെ ആകര്‍ഷിച്ചു. മറ്റൊരു ഹൃദയത്തില്‍ ജീവിതത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ഉണ്ടാകുമ്പോള്‍, ആ കഥകള്‍ മനുഷ്യന്റെ ഹൃദയത്തെ തൊട്ടുഴിയുന്നതാണെന്ന് അറിയുമ്പോള്‍ കഥാകൃത്തിന്റെ നേര്‍ക്ക് നമ്മുടെ ഹൃദയം മെല്ലെ ചായുന്നു. മനുഷ്യനെയും പ്രപഞ്ചത്തെയും കാലത്തെയും നാം തൊട്ടറിയുന്നത് അവിടെവച്ചാണ്. മാനുഷികമായ അവസ്ഥാഭേദങ്ങളെ ഈ കഥകളില്‍ നാം കണ്ടുമുട്ടുന്നു. കൊടിയ സങ്കടങ്ങളെക്കുറിച്ചാണെങ്കിലും ആഖ്യാനകലയുടെ സവിശേഷതകൊണ്ട് അവ അവിസ്മരണീയമായി തീരുന്നു. നാട്ടുവെളിച്ചംപോലെ എന്തോ ഒന്ന് ഈ കഥകളില്‍ നിന്നു പ്രസരിക്കുന്നു. പെരുമ്പടവംWrite a review on this book!. Write Your Review about കത്തിമുനയിലെ ആകാശക്കീറ് Other InformationThis book has been viewed by users 3 times