Book Name in English : Kiliyum Manushyanum
കൂര്‍മ്മബുദ്ധികളും ശാസ്ത്രബോധം ഉച്ഛ്വാസം പോലെ സ്വാഭാവികമായവരും ഉയര്‍ന്ന ഫാന്റസികളുമായി പരിചയം നേടിയവരുമായ ഇന്നത്തെ കുട്ടിയോട് ഏതു ഭാഷയില്‍ സംസാരിക്കാം? ബേബിയേപ്പോലെ രണ്ടു ലോകങ്ങളും പഴയ ലോകവും പുതിയ ലോകവും കണ്ടവരില്‍ നിന്നുതന്നെയാണ് ആ പുതിയ സാഹിത്യം ഉണ്ടായിവരേണ്ടത്. മലയാളത്തിലെ ഏറെ പിറകിലായ ബാലസാഹിത്യത്തെ പുനഃപ്രസക്തമാക്കേണ്ടതും പുതുലോകാനുഭവത്തിനും പ്രാപ്തമാക്കേണ്ടതും ഇത്തരം കവികളും കഥാകൃത്തുക്കളും തന്നെ. പുതുചൊല്ലുകള്‍, പുതിയ കടങ്കഥകള്‍, പുതിയ ഭാവനാലോകങ്ങള്‍, പുതിയ ആഖ്യാനങ്ങള്‍; ആ വഴിയിലും ചിന്തിക്കാന്‍ നമ്മുടെ ബാലസാഹിത്യകാരന്മാര്‍ക്കു കഴിയട്ടെ.
അവതാരികയില്‍ സച്ചിദാനന്ദന്‍
ചിത്രീകരണം: വിജയന്‍ നെയ്യാറ്റിങ്കരWrite a review on this book!. Write Your Review about കിളിയും മനുഷ്യനും Other InformationThis book has been viewed by users 2118 times