Book Name in English : Kollur Sree Mookambika
കൊല്ലൂര്‍ മൂകാംബികാദേവിയില്‍ സരസ്വതി-ലക്ഷ്മി-കാളി സങ്കല്പങ്ങള്‍ ഒരുമിച്ചു വിളങ്ങുന്നു. ശ്രീ ശങ്കരാചാര്യര്‍ നടത്തിയ പ്രതിഷ്ഠയുടെ ചൈതന്യം ഈ ക്ഷേത്രവിളക്കിലെ നാളങ്ങള്‍ക്ക് അഭൗമ പ്രഭ പകരുന്നു. ഭൂമിയിലെ സമസ്തക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയതിന്റെ പുണ്യം മൂകാംബികാക്ഷേത്രദര്‍ശനത്തില്‍നിന്നു നേടാം എന്നാണ് വിശ്വാസം. അറിവിന്റെ കൊടുമുടിയായ കുടജാദ്രിയും ബ്രഹ്മാവിന്റെ കമണ്ഡലുജലത്തില്‍നിന്ന് ആവിര്‍ഭവിച്ച സൗപര്‍ണികയും ഇവിടെ ഭക്തര്‍ക്കു കൈവല്യവര്‍ഷമേകുന്നു. ഈ പുസ്തകം, ആ ജഗദംബികയുടെ മഹാസന്നിധിയിലേക്കുള്ള ഒരു പാതയാണ്. കൊല്ലൂരില്‍ എത്തി, അമ്മയുടെ തൃപ്പാദങ്ങള്‍ നമിച്ച് സായുജ്യമടയുന്നതിന്റെ അനുഭവം. ദേവിയുടെ ഉത്പത്തിക്കഥ, ക്ഷേത്രചരിത്രം, പഞ്ചലോഹ-ജ്യോതിര്‍ലിംഗ വിഗ്രഹ ഐതിഹ്യം തുടങ്ങി, യാത്രാഗൈഡും ക്ഷേത്രത്തിലെ പൂജാസമയങ്ങളും വഴിപാടുവിവരങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.Write a review on this book!. Write Your Review about കൊല്ലൂർ ശ്രീ മൂകാംബിക Other InformationThis book has been viewed by users 5 times