Book Name in English : Kottayam Chellappan - Ente Achan
ആദ്യകാല ചലച്ചിത്ര- നാടക അഭിനേതാവായിരുന്ന കോട്ടയം ചെല്ലപ്പനെക്കുറിച്ച് പത്രപ്രവർത്തകയായ മകൾ ഷീലാസന്തോഷിൻ്റെ ഓർമകളാണിത്. സമ്മിശ്ര വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന ഓർമ്മകൾ.... ഓർമ്മ ചിന്തുകൾക്ക് തുടർച്ചയായ കാലക്രമം ഇതിൽ കണ്ടെന്നുവരില്ല.
അഭിനയകലയിലെ നിരവധി വ്യക്തിത്വങ്ങൾ ഇതിൽ കടന്നുവരുന്നുണ്ട് ഒപ്പം ആദ്യകാല മലയാള സിനിമയുടെ ചരിത്രവും കോറിയിടുന്നു. സ്നേഹ ബന്ധങ്ങളുടെ പവിത്രവും അനശ്വരവുമായ ഇതളുകൾ ഷീലാസന്തോഷ് ഓർമ്മക്കുറിപ്പിൽ വാരി വിതറുന്നുണ്ട്. ഒപ്പം പലേ വിഷയങ്ങളിലുമുള്ള അവരുടെ കാഴ്‌ചപ്പാടും വിലയിരുത്തലും മൂർച്ചയുള്ള അസ്ത്രങ്ങളായി പൊതു സമൂഹത്തിനുമേൽ വന്നു പതിക്കുന്നുണ്ട്. ഇനിയെങ്കിലും കേരള സമൂഹം കപടനാട്യം വെടിഞ്ഞ് തിരിച്ചറിവുണ്ടാകട്ടേയെന്ന് അവർ ആഗ്രഹിക്കുന്നു.Write a review on this book!. Write Your Review about കോട്ടയം ചെല്ലപ്പൻ എൻ്റെ അച്ഛൻ Other InformationThis book has been viewed by users 5 times