Book Name in English : Kundaliniyogam Yogakundalupanishath Divyadeeptham Vyakhyanam
ബിന്ദുവിസർഗ്ഗചക്രത്തിൽ നിന്നും ഇറ്റിറ്റു വീഴുന്ന അമൃത് ആയുസ്സിനെ വർദ്ധി പ്പിക്കുന്ന ഏറ്റവും വിശേഷപ്പെട്ട ദ്രവ്യമാകുന്നു. ഇത് സുഖലോലുപതയിൽ മുഴുകാൻ സഹായിക്കുന്നു. എന്നാൽ കുണ്ഡലിനിയോഗ സ്വാത്മാവിലേയ്ക്ക് നോക്കാൻ പ്രേരി പ്പിക്കുന്നു. വളരെ ഉയർന്ന ആത്മീയാവസ്ഥയിലേയ്ക്ക് യോഗി ഉണരുന്നു. കുണ്ഡ ലിനി ഷഡാധാരചക്രങ്ങളെ ഭേദിച്ച് നിറുകയിൽ സഹസ്രാരപത്മത്തിൽ എത്തുമ്പോ ഴുള്ള പ്രത്യേക അനുഭവങ്ങൾ സന്തോഷത്തിനും പരമമായ മുക്തിക്കും കാരണമായി ത്തീരുന്നു. മൂലാധാരചക്രത്തിൽ കുണ്ഡലിനി ഉറങ്ങുന്നു. ഈ ഉറങ്ങുന്ന ശക്തിയെ ചലനാത്മകമാക്കുന്നത് ഗുരുവിൻ്റെ ദീക്ഷയും പ്രാണായാമങ്ങളും മറ്റു യോഗാഭ്യാസ ങ്ങളുമാണ്. ഒരു യഥാർത്ഥ ഗുരുവിൻ്റെ സാമീപ്യമില്ലാതെ ശരിയായ യോഗകുണ്ഡലി നീസാധന വിഷമകരമാണ്. കുണ്ഡലിനിയെ ഉണർത്തുക, അതുമൂലം കിട്ടാവുന്ന സിദ്ധികൾ നേടുന്നതിനു പരിശ്രമിക്കുക, ഇതിനെല്ലാം കുണ്ഡലിനിയോഗ അഭ്യസിക്ക ണം. അതിന് ഈ യോഗകുണ്ഡലിനി ഉപനിഷത്ത് ഏറ്റവും ഉപകരിക്കുന്നതാണ്.
കുണ്ഡലിനി യോഗയുടെ പ്രമാണഗ്രന്ഥമായ യോഗചൂഡാമണി ഉപനിഷത്തിന് ഒരു അനുബന്ധമെന്ന രീതിയിലാണ് ഈ യോഗകുണ്ഡലിനി ഉപനിഷത്തിൻ്റെ സ്ഥാനം. എന്നാൽ പ്രയോഗത്തിൽ ചില വിശേഷങ്ങൾ ഇതിൽ കാണാം. കൂടുതൽ വിശദീകരണത്തിനായി ജാബാലദർശനോപനിഷത്ത്, യോഗതത്ത്വോപനിഷത്ത്, ബ്രഹ്മവിദ്യോപനിഷത്ത്, ധ്വാനബിന്ദുപനിഷത്ത് എന്നിവയും ചേർത്തിട്ടുണ്ട്.Write a review on this book!. Write Your Review about കുണ്ഡലിനിയോഗം യോഗകുണ്ഡല്യുപനിഷത്ത് ദിവ്യദിപം വ്യാഖ്യാനം Other InformationThis book has been viewed by users 10 times