Book Name in English : Manalkaattadicha Raavukal
“.......നാട്ടിലായിരുന്നെങ്കിൽ ഇങ്ങനെ തല്ലാൻ ആരെങ്കിലും ധൈര്യപ്പെട്ട മായിരുന്നോ? അടിച്ചിട്ട് തിരിച്ചു പോരുമായിരുന്നോ? വെറുതെ ചൂടായി സംസാരിച്ചാൽ പോലും തിരികെ പറയാതെ ഉറങ്ങാൻ കഴിയാത്തവൻ. അവനാണ് നിശ്ശബ്ദം അറബിയുടെ അടിയും കൊണ്ട് മിണ്ടാതിരിക്കുന്നത്.. എല്ലാം വലിച്ചെറിഞ്ഞ് ഓടിപ്പോകണമെന്നുണ്ട്.. അക്കാമ അറബിയുടെ കയ്യിലാണ്, പാസ്പോർട്ട് സ്പോൺസറുടെ കയ്യിലാണ്.. ഭാഷ പഠിച്ചു വരു ന്നതേയുള്ളു.. ഒന്നും ചെയ്യാനില്ല, മണൽക്കാറ്റിൽ പറന്നു വായിൽ കേറിയ മണ്ണിനൊപ്പം സങ്കടങ്ങളും കടിച്ചമർത്തി.......
“........അതൊക്കെ ഇഷ്ടമായിരുന്നെങ്കിലും എന്റെ സുന്നത്ത് കല്യാണം വിളിക്കാൻ ഞാൻ തന്നെ പോകുന്നതിൻ്റെ ചമ്മൽ ഓർത്താകാം വെറുതെ ചിരിച്ചതേയുള്ളൂ. നാടായ നാടാകെ ഒത്തു കൂടിയൊരു മാർക്ക കല്യാണ മായിരുന്നു അത്. രണ്ട് ദിവസം മുമ്പുതന്നെ പന്തൽ ഇടാനുള്ള സാധങ്ങ ളുമായി അലി ഇക്കയെത്തി. അന്ന് ഗ്രാമത്തിൽ റോഡ് എത്തിയിട്ടില്ല. വള്ളക്കടവിൽ നിന്നും വലിയവള്ളത്തിൽ കയറ്റിയാണ് സാധനങ്ങളെത്തി ക്കുന്നത്. തലേന്ന് രാവിലെതന്നെ മൈക്ക് സെറ്റും റെഡിയായി. വിശാല മായി കിടക്കുന്ന പറമ്പിൽ തെങ്ങുകളുടെ മുകളിൽ നാലു വശത്തും മൈക്കു കൾ വെച്ചു കെട്ടി. അക്കാലത്ത് നാട്ടിൽ ആകെയുണ്ടായിരുന്ന മൈക്ക് സെറ്റുകാരാണ്, ഏ.കെ.സൗണ്ട്. കരീം മൂപ്പനാണ് ഉടമസ്ഥൻ........“
“........മലയാളം വാർത്ത വായിക്കാനോ കേൾക്കാനോ ആർത്തിയോടെ കാത്തിരുന്ന എത്ര നാളുകളാണ് കടന്നു പോയത്. നിരന്തരപരീക്ഷണങ്ങ ളുടെ ഫലമായി ഒരു ദിവസം റേഡിയോ തിരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആ ശബ്ദം കേട്ടത്.. “ആകാശവാണി, ഡെൽഹി.. മലയാളം വാർത്തകൾ.. “ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.. എത്ര നാളുകൾക്ക് ശേഷമാണ് സ്വന്തം ഭാഷയിൽ ഒരു ശബ്ദം കേൾക്കു ന്നത്. വൈകുന്നേരം, ഏഴ് ഇരുപത്തിയഞ്ചിന് ഡൽഹിയിൽ നിന്നുള്ള വാർത്തയാണ്. ഇവിടത്തെ സമയം രണ്ടര മണിക്കൂർ പുറകോട്ടായതു കാരണം വൈകുന്നേരം അഞ്ചു മണിയോടെയാണ് ആ വാർത്ത ഇവിടെ കിട്ടുക. പിന്നെ എത്ര തിരക്കുകൾക്കിടയിലും ആ സമയത്ത് ഷമീമിനെയോ ഇക്കയേയോ ഏൽപ്പിച്ചിട്ട് ഞാൻ റൂമിലേക്ക് മുങ്ങും. നല്ല തിരക്കുള്ള സമയ മാണ്, എങ്കിലും എനിക്ക് ആ പത്ത് മിനിറ്റ് വാർത്ത കേൾക്കാതിരിക്കാൻ വയ്യ...Write a review on this book!. Write Your Review about മണൽക്കാറ്റടിച്ച രാവുകൾ Other InformationThis book has been viewed by users 3 times