Book Name in English : Manassil Anayathe Kathunna Oru Theeyundu
വ്യത്യസ്തമായ, വന്യമായ വഴികളിലൂടെയാണ് കഥാകാരന്‍ കഥയ്ക്കുള്ളിലൂടെ കടന്നുകയറുന്നത്. മനസ്സിന്‍റെ ഇരുട്ടറകള്‍ തേടിയുള്ള യാത്രകളാണ് ഇക്കഥകളിലധികവും. വ്യസനവും പകയും ദാരിദ്ര്യവും ഇഴമുറുകുന്ന രചനകള്‍. ചില്ലറ നാണയത്തുട്ടുകള്‍, ആള്‍ക്കൂട്ടം, ജീവിതത്തിന്‍റെ ഇടവഴി, കുറ്റസമ്മതം, പാട്ടിയുടെ കണ്ണ് തുടങ്ങിയ കഥകളിലൂടെ, അവരുടെ കണ്ണുനീര്‍ വീണ പാതകളില്‍ ഏകനായി നിന്നുകൊണ്ട് വെളിച്ചം എവിടെയാണ് എന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയാണ് വര്‍ത്തമാനകാലത്തിന്‍റെ എല്ലാ അസ്വസ്ഥതകളേയും ഏറ്റെടുക്കുന്ന ഈ ചെറുകഥാകൃത്ത്. വിപണി വലുതും മനുഷ്യന്‍ ചെറുതുമായിപ്പോകുന്ന കാലത്തിന്‍റെ ഇടവഴികള്‍.Write a review on this book!. Write Your Review about മനസ്സില്‍ അണയാതെ കത്തുന്ന ഒരു തീയുണ്ട് Other InformationThis book has been viewed by users 801 times