Book Name in English : Manjalettiya Geethangal
വളരെയേറെ വർഷങ്ങളായി ഗാനരചനാരംഗത്തു സജീവമായി നിലയുറപ്പിച്ചുപോരുന്ന ഷാഹുൽഹമീദ് എഴുതിയ കുറെ ഗാനങ്ങൾ ഈ കൃതിയിൽ നമുക്ക് ആസ്വദിക്കാം. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ, മിക്കപ്പോഴും ദിനസരിക്കുറിപ്പുകളെ ആശ്രയിച്ചു കൊണ്ടാണ് അദ്ദേഹം എഴുതിയിരിക്കുന്നത് എന്നതിനാൽ പറയുന്ന കാര്യങ്ങൾക്ക് ആർജവവും സത്യസന്ധതയുമുണ്ട്. ചില പ്രമുഖ നാടകസമിതികളുടെയും നാടകങ്ങളുടെയും അവയിലെ ഗാനങ്ങളുടെയും ബന്ധപ്പെട്ടവരുടെയുമെല്ലാം ചരിത്രം അങ്ങനെ മഞ്ചിലേറ്റിയ ഗീതങ്ങളിലൂടെ വായനക്കാർക്കു മുൻപിൽ അനാവൃതമാവുകയാണ്.
– ടി.പി. ശാസ്തമംഗലം
മലയാളിയുടെ എക്കാലത്തെയും പ്രിയ സംഗീതസംവിധായകരായ എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, ജയ-വിജയ, എം.ജി. രാധാകൃഷ്ണൻ, കുമരകം രാജപ്പൻ തുടങ്ങിയവരോടൊപ്പം നാടകങ്ങൾക്കുവേണ്ടി ഗാനരചന നടത്തിയ കാലത്തെക്കുറിച്ച് ഓർക്കുകയാണ് പ്രസിദ്ധ നാടക-സിനിമാ ഗാനരചയിതാവായ പൂച്ചാക്കൽ ഷാഹുൽ. ഒപ്പം, ഈ മഹാരഥന്മാരോടൊത്തു സൃഷ്ടിച്ച ഗാനങ്ങളും വായിക്കാം.
പൂച്ചാക്കൽ ഷാഹുലിന്റെ നാടക ഗാനസ്മരണകളും ഗാനങ്ങളുംWrite a review on this book!. Write Your Review about മഞ്ചലേറ്റിയ ഗീതങ്ങൾ Other InformationThis book has been viewed by users 574 times