Book Name in English : Meghasandesam
പ്രതിഭാധനനായ കവിയെന്ന നിലയിലും പരിഭാഷകനെന്ന നിലയിലും പ്രശസ്തനായ രാജഗോപാലന്‍ കാരപ്പറ്റ
കാളിദാസന്റെ തന്നെ ഋതുസംഹാരകാവ്യത്തിനും ഭര്‍ത്തൃഹരിയുടെ ‘നീതിശതകം, ശൃംഗാരശതകം,
വൈരാഗ്യശതകം’ എന്നിവയ്ക്കും തയ്യാറാക്കിയ കാവ്യ വിവര്‍ത്തനങ്ങള്‍ സഹൃദയരുടെ സപ്രശ്രയമായ അംഗീകാരത്തിനു
പാത്രീഭവിച്ചവയാണല്ലോ. മാത്രമല്ല, പത്തു പ്രശസ്തമായ ആംഗല കവിതകള്‍ക്ക് ‘പത്തു മുത്തുകള്‍’ എന്ന പേരില്‍ പദ്യരൂപത്തില്‍
രചിച്ചിട്ടുള്ള വിവര്‍ത്തനവും രാജഗോപാലന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കൃതിയാണ്. കാളിദാസപ്രതിഭയുടെ മഴവില്ലു പൂത്തുലഞ്ഞ ‘മേഘസന്ദേശ’ത്തിന്റെ ഘടനാലാവണ്യം ഇത്രയും ആസ്വാദ്യമായി പകര്‍ത്തുവാന്‍ കഴിഞ്ഞത് മലയാളത്തിന്റെ ജീനിയസ്സറിയുന്ന ഈ കവിയുടെ ഹൃദയത്തില്‍ കാളിദാസഹൃദയം അനുസ്പന്ദിക്കുന്നതുകൊണ്ടാണ്. -ചാത്തനാത്ത് അച്യുതനുണ്ണി പുനര്‍വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും എക്കാലത്തും സാദ്ധ്യതകള്‍ തുറന്നിടുന്ന, കാളിദാസന്റെ നിത്യനൂതനകാവ്യം. മൂലകൃതിക്കു സമാനമായി മന്ദാക്രാന്തയില്‍ രചിച്ച, അര്‍ത്ഥസഹിതമുള്ള പരിഭാഷ. Write a review on this book!. Write Your Review about മേഘസന്ദേശം Other InformationThis book has been viewed by users 644 times