Book Name in English : Melvilasamillathaval
നാൽപ്പത്തി രണ്ടു വർഷം മുമ്പാണ് ഞാൻ അവളെ ആദ്യമായി കണ്ടത്. അന്നെനിക്ക് പതിനെട്ടു വയസ്സ്. അവൾക്ക് മുപ്പതു വയസ്സു തോന്നിക്കും. കൺമഷി പോലെ കറുത്തനിറമായിരുന്നു അവൾക്ക്. പടുമുള പൊട്ടിയ തകര പോലൊരു ജന്മം. ആരുടേയോ ബിജത്തിൽ പിറന്നവൾ. അക്കാലത്ത് നഗരത്തിലെ ചേരിയിൽ ഉണ്ടായിരുന്ന കൂരകളുടെ എണ്ണം പത്ത്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയവയാണ് ഒക്കെയും. കഷ്ടിച്ച് ഒരാളുടെ ഉയരം മാത്രമുള്ള കൂരകൾക്ക് ഭിത്തി ഉണ്ടായിരുന്നില്ല. ചാക്കും പഴന്തുണിയും കൂട്ടി ക്കെട്ടിയവയാണ്. അഭിസാരികകളും അവർക്കുണ്ടായ മക്കളുമാ യിരുന്നു അവിടെ താമസം. അതിൽ ഒരു കൂരയിലായിരുന്നു അവൾ ജീവിച്ചിരുന്നത്. ചേരി സ്പർശിച്ചു നീളുന്ന ഒറ്റയടിപ്പാത. അത് റെയിൽവെ ട്രാക്കിലാണ് അവസാനിക്കുന്നത്. പാളം മുറി ച്ചുകടന്നാൽ വിട്ടിലേക്കുള്ള ദൂരം കുറയും. രാവിലേയും രാത്രിയിലും ഇതുവഴിയായിരുന്നു വക്കിലാപ്പീസിലേക്കും വീട്ടിലേക്കുമുള്ള യാത്ര. രാത്രിയിൽ വെളിച്ചമില്ലാത്ത കൂരകളിൽ നിന്നും ഞെരക്കങ്ങളും അടക്കിപ്പിടിച്ച മുറുമുറുപ്പും കേട്ടിരുന്നു. തലേന്നുവന്ന ഇടപാടുകാ രന്റെ ആക്രാന്തത്തെക്കുറിച്ച് പറഞ്ഞു ചിരിക്കാറുള്ള പെണ്ണുങ്ങളെ കണ്ടു കൊണ്ടാണ് രാവിലെ അതുവഴിയുള്ള യാത്ര.Write a review on this book!. Write Your Review about മേൽവിലാസമില്ലാത്തവൾ Other InformationThis book has been viewed by users 14 times