Book Name in English : Mytriyude Porul
ഡോ. ടി. എസ്. ശ്യാംകുമാറിൻ്റെ രചനകളിലൂടെ കടന്നുപോകുമ്പോൾ രണ്ടു മഹത് വ്യക്തികളുടെ രചനകളാണ് ഓർമ്മയിൽ വരുന്നത്. ഒന്നു നാരായണ ഗുരുവും മറ്റൊന്ന് ബാബാ സാഹേബ് അംബേദ്‌കറുമാണ്. നൂറുകണക്കിനു ധൈഷണികരെ ഉൽപാദിപ്പിച്ച രാജ്യത്ത് എന്തുകൊണ്ടാണ് രണ്ടു മഹത്വ്യക്തി കളോടുമാത്രം ഇവിടെ ശ്യാംകുമാറിനെ സാദൃശ്യപ്പെടുത്തുന്നത് എന്നു തോന്നാം. ആധുനിക ജീവിതസാഹചര്യങ്ങൾ ഉയർന്നുവന്ന പത്തൊൻപതാം നൂറ്റാ ണ്ടിന്റെ അവസാനദശകങ്ങളിൽ കേര ളത്തെ അനീതിയിൽനിന്നും മുക്തമാ ക്കാൻ അറിവിന്റെ വിസ്തൃതമായ ആകാശത്തിലേക്ക് മലയാളികളെ നയിച്ചുകൊണ്ട് പ്രബുദ്ധതാ പ്രസ്ഥാന ത്തിനു തുടക്കമിട്ടത് നാരായണഗുരു വാണല്ലോ. അതുപോലെ ഇന്ത്യാ മഹാരാജ്യത്തെ ഇരുട്ടിൽനിന്നും വെളിച്ച ത്തിലേക്ക് നയിക്കാൻ ആശയാധികാര വ്യവസ്ഥയെ ചോദ്യംചെയ്യുന്ന പ്രബുദ്ധ തയുടെ ആദർശങ്ങൾ മുന്നോട്ടുവെച്ചു കൊണ്ട് നവോത്ഥാന ദർശനങ്ങൾക്ക് അടിത്തറ പാകിയത് ഡോ. അംബേദ്കറാണ് ഈ രണ്ടു മഹത്വ്യക്തികളെ ഓർമ്മിപ്പിക്കും വിധം സൗമ്യമായും ധീരമായും സത്യത്തിനും നീതിക്കും വേണ്ടി ആശയാധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഒരു അനന്യ സാന്നിധ്യ മായി ശ്യാംകുമാർ മാറിയിട്ടുണ്ട്.Write a review on this book!. Write Your Review about മൈത്രിയുടെ പൊരുള്‍ Other InformationThis book has been viewed by users 6 times