Book Name in English : Nadankalakal Nadinte Sampathu
നമ്മുടെ പഴയ കാലവും ആ കാലത്തിന്‍റെ കണ്ണീരും പുഞ്ചിരിയും വേനലും മഴയും കലര്‍ന്ന മനുഷ്യജീവിതത്തിന്‍റെ ഗാഥ. പനമണ്ണ എന്ന പഴയ ഗ്രാമം. ചന്ദ്രന്‍റെ മനസ്സില്‍ ഈ ഗ്രാമത്തിന്‍റെ കലകള്‍, നാട്ടറിവുകള്‍, നാടന്‍പാട്ടുകള്‍, അനുഷ്ഠാനകലകളായ പൂതനും തിറയും, പൊറാട്ടുകളി, പാങ്കളി തുടങ്ങിയ നാടന്‍ സംസ്കൃതിയുടെ ചരിത്രവും വര്‍ത്തമാനവും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍.
മുണ്ടൂര്‍ സേതുമാധവന്‍
ഭൂതകാലത്തിന്‍റെ ഊഷ്മളതകളില്‍നിന്ന്, വര്‍ത്തമാനകാലത്തിന്‍റെ വസന്തസ്ഥലികളിലേക്കെത്തി, ഭാവിയുടെ സംഭവബഹുലമായ വ്യാപനങ്ങളിലേക്ക് സര്‍ഗ്ഗസഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്ന നാടന്‍കലകളെയും, നാടോടി സംസ്കൃതികളെയും അവയുടേതായ ഒരു സാധൂകരണത്തിന്‍റെ പശ്ചാത്തലത്തില്‍ വിലയിരുത്തി അപഗ്രഥിക്കാന്‍ പരിശ്രമിച്ചതിന്‍റെ പ്രകടനപത്രികകളാണ് ഈ സമാഹാരം.
ഡോ. പി. മുരളിWrite a review on this book!. Write Your Review about നാടന്‍കലകള്‍ നാടിന്‍റെ സമ്പത്ത് Other InformationThis book has been viewed by users 548 times