Book Name in English : Nedanavathathayi Onnumilla
നേടാനാവാത്തതായി ഒന്നുമില്ലെന്ന് ഒരാള്‍ ഉറപ്പിച്ചു പറയുമ്പോള്‍ അതിനെ വെറുമൊരു ആശ്വാസവാചകമായി കാണാനായിരിക്കും മിക്കവര്‍ക്കും താത്പര്യം. കാരണം, മോഹങ്ങള്‍ക്ക് അതിരില്ല. അവയൊക്കെ നേടിയെടുക്കാനാവും പ്രയാസം. എന്നാല്‍, നേടാനാവാത്തതായി ഒന്നുമില്ലെന്ന് ഒരാള്‍ സ്വന്തം ജീവിതംവെച്ചു പറയുമ്പോള്‍ അതിന് കാതുകൊടുക്കാതെ വയ്യ. പ്രത്യേകിച്ച് നാലുവശത്തുനിന്നും വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന ഇന്നത്തെ കാലത്ത്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥത്തില്‍ ഗൌരവ ബോധത്തോടെ കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ള വിഷയം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ന് പ്രചാരത്തിലുള്ള വലിയ മാനേജ്മെന്റ്
തത്ത്വങ്ങള്‍ക്കെല്ലാം അപ്പുറമായി നീണ്ടകാലത്തെ
തൊഴിലനുഭവങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത വൈവിധ്യമുള്ള
മുത്തുകളാണ് ഇവിടെ നിരത്തിവെച്ചിരിക്കുന്നത്.
അവതാരികയിത് പ്രശസ്‌ത എഴുത്തുകാരനായ സേതു
നീണ്ടകാലം വിവിധ മേഖലകളില്‍ വിവിധ തലങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ച ഗ്രന്ഥകാരന്‍ സ്വന്തം തൊഴിലനുഭവങ്ങളിലൂടെ
ജീവിതവിജയത്തിന്റെ വാതിലുകള്‍ തുറന്നിടുന്നു.Write a review on this book!. Write Your Review about നേടാനാവാത്തതായി ഒന്നുമില്ല Other InformationThis book has been viewed by users 580 times