Book Name in English : Nilente Kanyamatha
1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ ത്രിമാനമായൊരു ഭൂപടവും പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യൻ
ബോർഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവൽ അവിടെ നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്.
റുവാണ്ടയിലും സ്‌കൂളിലും ഭൂരിപക്ഷവും ഹ്യുറ്റു ഗോത്രവംശക്കാരാണ്. ഇവിടെ സംവരാണാനുകൂല്യത്തിൽ പ്രവേശനം നേടിയ ന്യൂനപക്ഷ വംശജരായ രണ്ടു പെൺകുട്ടികളാണ് വെറോണിക്കയും വെർജീനിയയും. ജാതിവെറി പിടിച്ച ഹ്യുറ്റു വംശജയായ ഗ്ലോറിയോസ ഇവർക്കെതിരെ നടത്തുന്ന കുടിലതന്ത്രങ്ങളും റുവാണ്ടയിലെ പ്രാചീന ആചാരങ്ങളും കൂട്ടിക്കലർത്തി വികസിക്കുന്ന കഥയിൽ നോവലിസ്റ്റിന്റെ ത്മകഥാപരമായ അംശങ്ങളും ഉണ്ട്. വർഷമേഘങ്ങളെ വിളിച്ചുവരുത്തി മഴ പെയ്യിക്കുന്ന മഴമന്ത്രവാദിനിയായ നിയോമിറോംഗി, റുബാൻഗ അഥവാ സിദ്ധൻ തുടങ്ങിയ കഥാപാത്രങ്ങളെ അസാധാരണ മിഴിവോടെയാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടനവധി അന്തരാഷ്ട്രസാഹിത്യ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഈ നോവൽ
ലേഡി ഓഫ് ഔവർ നൈൽ എന്ന പേരിൽ 2020ൽ ചലച്ചിത്രമായി ലോകശ്രദ്ധ നേടി. Write a review on this book!. Write Your Review about നൈലിന്റെ കന്യാമാതാ Other InformationThis book has been viewed by users 655 times