Book Name in English : odyssi
ബി.സി. 1050-നും 900-നും ഇടയ്ക്ക് ഗ്രീസില്‍ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമര്‍. ഭാരതീയര്ക്ക് രാമായണവും മഹാഭാരതവും പോലെയാണ് പാശ്ചാത്യര്ക്ക്യ ഇലിയഡും ഒഡീസിയും. ഇംഗ്ലണ്ടില്‍ ആദ്യം ഉണ്ടായ അച്ചടിശാല കാക്സ്റ്റന്റേതാണ് (Caxtons Printing Press) അവിടെ ആദ്യം അച്ചടിച്ചത് ഹോമര്‍ കൃതികളാണ്. ഇലിയഡ് ലോകോത്തരമായ സമരകഥയും ഒഡീസി ലോകോത്തരമായ സഞ്ചാരകഥയും. യൂറോപ്യന്‍ സാഹിത്യത്തിന്റെ തുടക്കം കുറിക്കുന്നതും ഹോമര്‍ തന്നെ.
പത്തുവര്‍ഷം നീണ്ടുനിന്ന ട്രോജന്‍ യുദ്ധം ജയിച്ച് വിജയോന്മത്തരായി പിറന്ന നാട്ടിലേക്കു മടങ്ങിയ ഒഡീസിയൂസും കൂട്ടരും പല ദ്വീപുകളിലും എത്തിപ്പെട്ട് പലവിധ ദുരിതങ്ങള്‍ അനുഭവിച്ച് പത്തുവര്‍ഷം കൂടി കഴിഞ്ഞാണ് സ്വഗൃഹത്തിലെത്തിയത്. ആ സഞ്ചാരത്തിന്റെ കഥ ഒഡീസി നിങ്ങളോടു പറയുന്നു. ലോകസാഹിത്യത്തിലെ ആദ്യത്തെ സഞ്ചാരകൃതിയും ഒഡീസിയാണ്. കുട്ടികള്ക്കും മുതിര്ന്നഹവര്ക്കുംത ഒന്നുപോലെ ആസ്വാദ്യായ കൃതി.
Write a review on this book!. Write Your Review about ഒഡീസ്സി Other InformationThis book has been viewed by users 1844 times