Book Name in English : Oru Anthikkattukarante Lokangal
മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും
നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും
ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ
സ്വപ്‌നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി.
സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും തിരഞ്ഞെടുത്ത 25 ഗാനങ്ങളും. Write a review on this book!. Write Your Review about ഒരു അന്തിക്കാട്ടുകാരൻ്റെ ലോകങ്ങൾ Other InformationThis book has been viewed by users 787 times