Book Name in English : Oru CBI Raid Kurippu
പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.Write a review on this book!. Write Your Review about ഒരു സിബിഐ റെയ്ഡ് കുറിപ്പ് Other InformationThis book has been viewed by users 75 times