Book Name in English : Oru Desham One Varaykkunnu
മുഹമ്മദ് റാഫി എൻ.വി.
കടൽ, അതിന്റെ തിരകളെ എടുത്തെറിഞ്ഞു… തിര കടലിലേക്കുതന്നെ മടങ്ങുന്നു… ചില ഓർമകൾക്ക് ചാവും ചിതയും ഊന്നുകോലും ജരാനര പീഡകളും ഒന്നും കാണില്ല. എന്നാൽ ചിലത് ഒരു വെടിയൊച്ചയുടെ കിടിലത്തിൽ ഇളകി മറിഞ്ഞ് കലങ്ങി കൂലംകുത്തി അങ്ങ് തീരും. സംഭരണിയിൽനിന്ന് ഓർമകളെ വഹിച്ചുകൊണ്ടു നടക്കുന്ന ന്യൂറോണുകളുടെ കുഴമറിച്ചിൽ കൂടിയാണത്.
സമീറ, കുഞ്ഞിറായി, ഷാഹിദ, ഗോവിന്ദേട്ടൻ, ഒസാൻ അസൈനാര്ക്ക, രാഘവമ്മാഷ്, ഫിലിപ്സ് ജവാൻ റേഡിയോ, ഗ്രാമഫോൺ, കോൽക്കളി, പയറ്റ്, കോഴി ഇറച്ചി, ബിരിഞ്ചിച്ചോറ്, ആട് ബിരിയാണി, ഇച്ച മസ്താൻ, എം.എസ്. ബാബുരാജ്, എരഞ്ഞോളി മൂസ ഒക്കെ ചേർന്ന് പോയകാലത്തെ മലബാറിലെ ഒരു ദേശത്തെ ചാലിച്ചെടുക്കുന്നു. ആ ദേശം അവനെയും വരയ്ക്കുന്നു.
മടക്കിവിളിക്കാൻ കഴിയാത്ത ഒരു കാലത്തിലേക്ക് യാത്രപോകുന്ന നോവൽWrite a review on this book!. Write Your Review about ഒരു ദേശം ഓനെ വരയ്‌ക്കുന്നു Other InformationThis book has been viewed by users 2123 times