Book Name in English : Oru Kathai Sollattuma Sir
ഇസ്തിരിവടിവൊത്ത യൂണിഫോമുകളുടെയും നേര്‍വരയൊത്ത അസംബ്ലിനിരകളുടെയും ഈ സ്‌കൂള്‍കാലത്തിരുന്ന്, കളിയും ചിരിയും പാട്ടും കരച്ചിലും മണ്ടത്തരവും വേലത്തരവും കളറാക്കിയ ഒരു സ്‌കൂള്‍കാലത്തെ – അതു നല്‍കിയ യമണ്ടന്‍ തിരിച്ചറിവുകളെ – ഓര്‍ക്കുകയാണ് ഒരു അധ്യാപകന്‍. ”തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് പൊയ്ക്കോട്ടെ” എന്ന പ്രഖ്യാപനവുമായി, ആഞ്ഞു തുമ്മിക്കൊണ്ടിരുന്ന 30 കുഞ്ഞുമനുഷ്യരെ – ബെല്ലും ബ്രേക്കുമില്ലാത്ത കുട്ടിപ്പിശാചുക്കളെ – അരുമയോടെ ഹൃദയത്തോടു ചേര്‍ത്തണയ്ക്കുകയാണ് ഈ സാര്‍. തലതെറിച്ച വിദ്യാര്‍ഥിവംശം തലമുതിര്‍ന്ന അധ്യാപകകുലത്തിന് ലോകാരംഭംമുതല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തലവേദനകളുടെ ഉപഭോക്താവായിമാറിയ അതുല്‍, ആ മാഷുജീവിതത്തിലെ ‘കദനകതൈ’കളുടെ ചുരുളഴിക്കുകയാണ് ഇവിടെ. കുട്ടികള്‍ മാഷിനെ മൂക്കുകൊണ്ട് എഴുതിപ്പഠിപ്പിച്ച ‘ക്ഷ’, ‘ഞ്ഞ’, ‘ങ്ങ’യും അവര്‍തന്നെ ഗവേഷിച്ചുകണ്ടെത്തിയ മറ്റക്ഷരങ്ങളും ഇതില്‍ വായിക്കാം.
പുള്ളാര്‍ മാഷുമ്മാരുടെ പേടിസ്വപ്നമാകുന്നതിന്റെ വെടിയും പുകയും നിറയുന്ന താളുകള്‍.Write a review on this book!. Write Your Review about ഒരു കതൈ സൊല്ലട്ടുമാ സാര്‍ Other InformationThis book has been viewed by users 727 times